മാള:മോദിയുടെ സ്വപ്നം സാക്ഷല്കരിക്കുക വിദ്യാലയങ്ങളിലൂടെയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ്സിംഗ്.എളന്തികര ശ്രീ ശാരദ വിദ്യാനീകേതന് വിദ്യാമന്ദിറില്‍ കാശ്മീരില്‍ വീരമൃത്യു വരിച്ച സൈനികന് ഡീ.ശ്രീജിത്തിന്റെ പേരിലുള്ള അക്കാദമിക്ക് ബ്ളോക്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
മുതലമട ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് സ്വാമി സുനില്‍ ദാസ് അദ്ധ്യക്ഷത വഹിച്ചു ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്,സംസ്ഥാന കമ്മിറ്റി അംഗം എം എന്‍ രാധാകൃഷ്ണന്,സ്കൂള്‍ ചെയര്മാന് അമരേന്ദരര് മോഹന്‍ദാസ്,ജയകൃഷ്ണന്,ജയവിജയജയന്,പ്രിന്‍സിപ്പല്‍ ശ്രീലക്ഷ്മി എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: