ചാലക്കുടി: കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്ന ആനൂകൂല്യങ്ങള്‍ കൊരട്ടി പഞ്ചായത്തില്‍ എത്രയും പെട്ടെന്ന് വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്ന് കര്‍ഷക മോര്‍ച്ച കൊരട്ടി പഞ്ചായത്ത് സമിതി യോഗം ആവശ്യപ്പെട്ടു. കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് സി.വി.രമേശന് യോഗം ഉദ്ഘാടനം ചെയ്തു. കര്‍ഷകമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് സി.ആര്.പ്രകാശന് അദ്ധ്യക്ഷത വഹിച്ചു. ബിജെപി പഞ്ചായത്ത് സമിതി പ്രസിഡന്റ് സി.ആര്.അജേഷ്, കര്‍ഷകമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി ഗിരീഷ് കളരിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. മോര്‍ച്ചയുടെ പുതിയ ‘ഭാരാവാഹികളായി സി.ആര്.പ്രകാശന്(പ്രസിഡന്റ്), എ.ഡി.ഗോവിന്ദന്(വൈസ പ്രസിഡന്റ്), രമേശ് ഐനിക്കാടന്‍(ജനറല്‍ സെക്രട്ടറി ), വി.ഡി.വര്‍ഗീസ്(സെക്രട്ടറി)എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: