പത്തനംതിട്ട : നാട്ടുകാരുടെ പ്രതിഷേധം ശക്തമായതിനെതുടര്‍ന്ന് ഓമല്ലൂരുംമേലേ വെട്ടുപ്പുറത്തും മദ്യശാലകള്‍ തുറക്കാനുള്ള നീക്കം വിഫലമായി.ഓമല്ലൂരില്‍ ഊപ്പമണ്‍ ജങ്ഷനില്‍ കണ്‍സ്യൂമര്‍ഫെഡും,മേലേ വെട്ടുപ്പുറത്ത് വേലന്‍പറമ്പ് ഭാഗത്ത് ബിവറേജ്സ്കോര്പ്പറേഷനുമാണ് പോലീസ് സംരക്ഷണയോടെ മദ്യശാലതുറക്കാന്‍ ശ്രമം നടത്തിയത്.
ഊപ്പമണ്‍ ജങ്ഷനില്‍ ഇന്നലെ പുലര്‍ച്ചെ ആറുമണിമുതല്‍ തന്നെ സ്ത്രീകളടക്കമുള്ളനാട്ടുകാര്‍ പ്രതിഷേധവുമായി മദ്യവില്പനശാലയ്ക്കായി കണ്ടെത്തിയകെട്ടിടത്തിനുമുന്നിലെത്തിയിരുന്നു. മദ്യവിതരണകേന്ദ്രംഅടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ രൂപംനല്കിയ ജനകീയപ്രതിരോധസമിതിയുടെ നേതൃത്വത്തില്‍ മദ്യവില്പനശാലയ്ക്കുമുമ്പില് സമരപന്തല്‍കെട്ടി സമരം നടത്തുന്നതിനിടയില്‍ മദ്യശാല തുറക്കാന്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ ജീവനക്കാരും പോലീസുമെത്തിയെങ്കിലുംനാട്ടുകാരുടെ പ്രതിഷേധം ശക്തമായതിനെതുടര്‍ന്ന് മദ്യശാലതുറക്കനുള്ളശ്രമം ജീവനക്കാര്‍ ഉപേക്ഷിച്ചു. കൂടുതല്‍ പോലീസിനെ സ്ഥലത്തെത്തിച്ച് വിതരണശാലതുറക്കാനുള്ള ശ്രമമായി പിന്നീട്. ഇതിനിടയില്‍ മദ്യംവാങ്ങാനായി പലസ്ഥലങ്ങളില്നിന്നുള്ളവര് സമരസ്ഥലത്ത് തടിച്ചുകൂടിയത് സ്ഥിതി സംഘര്ഷഭരരിതമാക്കി.പതിനൊന്നരയോടെ പത്തനംതിട്ട ഡിവൈഎസ്പി കെ. ഐ.വിദ്യാധരന്റെ നേതൃത്വത്തില്‍ വന്പോലീസ്സംഘവും തഹസീല്‍ദാറും സ്ഥലത്തെത്തി.
ഇതിനിടയില്‍ മദ്യശാലയ്ക്ക് അനുകൂലമായി മുദ്രാവാക്യവുമായി ഒരാള്‍ സമരപന്തലിനുസമീപം വരുകയും മദ്യംവാങ്ങനെത്തിയവര് ഇയ്യാളെ കയ്യടിച്ച് പ്രോത്സാപിപ്പിക്കുകയും ചെയ്തത് അല്പനേരം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. നാട്ടുകാരുടെ പ്രതിഷേധവ്യാപ്തി മനസ്സിലാക്കിയതിനെതുടര്‍ന്ന് ഇന്ന് രാവിലെ 11ന് കളക്ടറുമായി ചര്ച്ചയ്ക്കെത്താന് തഹസീല്‍ദാര്‍ സമരസമിതിനേതാക്കളോട് പറഞ്ഞു.അതുവരെ മദ്യശാലതുറക്കുകയില്ലെന്നും അദ്ദേഹം ഉറപ്പുനല്‍കി. തുടര്‍ന്ന് തഹസില്‍ദാറും സംഘവുംപോലീസും മടങ്ങി. ജനകീയപ്രതിരോധസമിതി മദ്യശാലഎന്നന്നേക്കുമായി അടച്ചുപൂട്ടുന്നതുവരെയാണ് സമരം എന്ന് പ്രഖ്യപിച്ച് പ്രക്ഷോഭം തുടരുന്നു. ഇന്ന് കളക്ടറുമായി ചര്‍ച്ച നടക്കുമ്പോഴും മദ്യശാലയ്ക്കുമുന്നില്‍ സ്ത്രീകളടക്കമുള്ളവര്‍ പ്രതിഷേധസമരം നടത്തുമെന്ന് സമരസമിതിനേതാക്കള്‍ പറഞ്ഞു. ഓമല്ലൂര്‍ സെന്റ്പീറ്റേഴ്സ് യാക്കോബായപള്ളി വികാരി ഫാ.എബിസ്റ്റീഫന്‍,ഓമല്ലൂര്‍ സെന്റ്തോമസ്ഓര്ത്തഡോക്ക് വലിയപള്ളിവികാരി ഫാ.എബിഎബ്രഹാം,മരസമിതി കണ്‍വീനര്‍ തമ്പിക്കുട്ടിജോഷ്വാ,ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് ടി.വി.അഭിലാഷ്,ഗ്രാമപഞ്ചായത്തംഗം അഭിലാഷ്,രവീന്ദ്രവര്‍മ്മഅംബാനിലയം, ബിനുപണിക്കര്‍ മനോജ്, പ്രശാന്ത്, ജോണ്തോമസ്തുടങ്ങിയവര് സമരത്തിന് നേതൃത്വം നല്കി.
വെള്ളിയാഴ്ച്ച രാത്രിയിലായിരുന്നു പുതുതായി പണിത കെട്ടിടത്തില്‍ അതീവ രഹസ്യമായി പോലീസ് സംരക്ഷണയോടെയാണ് മദ്യ കെയ്സുകള് കൊണ്ടിറക്കിയത്.ഇതുവരെ മദ്യശാലയ്ക്കായി എടുത്തകെട്ടിടത്തില് ബോര്‍ഡുപോലും വെച്ചിട്ടില്ലന്നും,പഞ്ചായത്തിന്റെ അനുമതിയെലൈസന്സോ ഇല്ലാതെയാണ് ഇത്പ്രവര്ത്തിപ്പിക്കാന് ശ്രമിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു.1983ല്‍ നാട്ടുകാര്‍ സംഘടിച്ച് നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് ഇവിടെപ്രവര്‍ത്തിച്ചിരുന്ന കള്ളുഷാപ്പും ഓമല്ലൂര്‍ അമ്പലജങ്ഷന് മുതല്‍ ചീക്കനാല്വരെയുള്ള പ്രദേശത്തെ ഏഴോളം ചാരായകടകളും പൂട്ടിയിരുന്നു. അതിനു ശേഷം ഇതുവരേയും ഈ പ്രദേശത്ത് മദ്യ വില്പനശാലകള് തുടങ്ങിയിട്ടില്ലെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
മേലേ വെട്ടുപ്പുറത്ത് വേലന്‍പറമ്പ് ഭാഗത്ത് ഏതു നിമിഷവും പോലീസ് സംരക്ഷണയില്‍ മദ്യം കൊണ്ടിറക്കുമെന്നുള്ള ആശങ്കയില്‍ കഴിഞ്ഞ ഒരാഴ്ചയായി കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ രാഷ്ട്രീയ, സാമുദായിക സംഘടനകളുടെയും നേതൃത്വത്തില്‍ സ്ത്രീകളും കുട്ടികളും അടങ്ങുന്ന ജനക്കൂട്ടം രാപകല്‍ കാവലിലും സമരത്തിലുമായിരുന്നു. ഇതിനിടയിലാണ് ഇന്നലെ രാവിലെ പത്തോടെ ഡിവൈ.എസ്.പി. കെ ഐ വിദ്യാദരന്റെ നേതൃത്വത്തില്‍ വന്‍ പോലിസ് സന്നാഹവുമായി മദ്യം കയറ്റിയ വാഹനവുമായി ബിവറേജസ് കോര്പ്പറേഷന് ഉദ്യോഗസ്ഥരും ലോഡിങ് തൊഴിലാളികളും എത്തിയത്. നഗരസഭാധ്യക്ഷ രജനി പ്രദീപ്, വൈസ് ചെയര്മാന് പി കെ ജേക്കബ്, കൗണ്‍സിലര്‍മാരായ സിന്ധു അനില്‍, കെ ജാസിംകുട്ടി, വല്‍സല, റോഷന് നായര്‍, സജനി മോഹന്‍, ബിജിമോള്‍ മാത്യു, അംബിക വേണു, ഷൈനി ജോര്‍ജ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ സുനില്‍കുമാര്‍, എസ് അഫ്സല്, സീനത്ത് ഇസ്മായില്‍, അജിത് മണ്ണില്‍, ദിനേശ് നായര്‍, ഷാനവാസ് പെരിങ്ങമല എന്നിവരുടെ നേതൃത്വത്തില്‍ സ്ത്രീകളും കുട്ടികളും അടങ്ങുന്ന വന്‍നിര പ്രതിരോധം തീര്‍ത്തു.തുടര്‍ന്ന് കോഴഞ്ചേരി തഹസില്‍ദാര്‍ നഗരസഭാ അധ്യക്ഷ രജനി പ്രദീപ്, വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു അനില്‍ എന്നിവരുമായി സംസാരിച്ചു. ഇന്ന് ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ സമര സമിതിയുമായി ചര്‍ച്ച നടത്താമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. തുടര്‍ന്ന് മദ്യം കയറ്റി വന്ന വാഹനവും പോലിസ് ഉദ്യോഗസ്ഥരും മടങ്ങി. പ്രദേശത്ത് മദ്യശാല തുറക്കില്ലെന്ന് ഉറപ്പ് ലഭിക്കുന്നതുവരെ സമരം തുടരുമെന്ന് സമര സമിതി ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: