കൊളത്തൂര്‍: കര്‍ഷകതൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങള്‍ വിതരണം ചെയ്യണമെന്ന് കര്‍ഷകതൊഴിലാളി സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ആര്.രാജന് ആവശ്യപ്പെട്ടു. കൊളത്തൂരില്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ട് കര്‍ഷകര്‍ ക്ഷേമനിധി ബോര്‍ഡിന് അപേക്ഷ നല്‍കിയിട്ട് കാലങ്ങളായെങ്കിലും അവയൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ തുക അനുവദിക്കാത്തതാണ് പ്രശ്നമെന്നാണ് ബോര്‍ഡ് നല്കുന്ന വിശദീകരണം. എത്രയും വേഗം ഇതിന് ആവശ്യമായ ഫണ്ട് എത്രയും വേഗം നല്കാന് സര്‍ക്കാര്‍ തയ്യാറാകണം, അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും സമ്മേളനം മുന്നറിയിപ്പ് നല്കി.
ജില്ലാ പ്രസിഡന്റ് പി.കണക്കറായ് അദ്ധ്യക്ഷനായി. എം.വേലായുധന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വി.ദേവദാസ്, പി.മോഹനന്, ഒ.ഗോപാലന്, സി.അമ്മിണി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: