കരുവാരകുണ്ട്: വികസനത്തിന്റെ മറവില്‍ അഴുക്കുചാല്‍ മൂടി ടാറിംങ് പ്രവൃത്തി നടത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. നിലമ്പൂര്‍-പെരിമ്പിലാവ് സംസ്ഥാന പാതയില്‍ കിഴക്കേത്തല ടൗണ്‍ വികസനത്തിന്റെ പേരില്‍ സംസ്ഥാനപാതയുടെ ഇരുവശവും വീതി കൂട്ടി ടാറിങ് നടത്തിയതിന്റെ മറവിലാണ് അഴുക്കുചാല്‍ മൂടിയത്. ഇതിന് പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
അഴുക്കുചാല്‍ മൂടിയതോടെ മഴ പെയ്യുമ്പോള്‍ റോഡ് തോടാകുമെന്നും വെള്ളകെട്ട് അനുഭവപ്പെടുമെന്നുംകാല്നടയാത്രക്കാര്ക്കും ഇരുചക്രവാഹനങ്ങള്‍ക്കും ഇത് ഭീഷണിയാകുമെന്നും നാട്ടുകാര്‍ ചൂണ്ടികാട്ടുന്നു. നേരത്തെ മഴ പെയ്യുമ്പോള്‍ അഴുക്കുചാല്‍ കവിഞ്ഞ് മലവെള്ളപാച്ചില്‍ അനുഭവപ്പെടുന്ന സ്ഥലങ്ങളിലാണ് വികസനത്തിന്റെ മറവില്‍ അഴുക്കുചാല്‍ മൂടിയത്. ഇത് റോഡ് തകര്‍ച്ചക്ക് സാഹചര്യം സൃഷ്ടിക്കും.
ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: