വേങ്ങര: പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം വര്‍ധിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. വേങ്ങര മണ്ഡലത്തിലെ ഊരകത്ത് കുടുംബയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലീം ലീഗിനെ എല്‍ഡിഎഫിലേക്ക് അടുപ്പിക്കാനുള്ള പരീക്ഷണശാലയാക്കി ഉപതെരഞ്ഞെടുപ്പിനെ സിപിഎം മാറ്റിയിരിക്കുന്നു. യുപിയിലെ അനധികൃത അറവുശാലാ പ്രശ്നം കേരളത്തില്‍ ചര്‍ച്ചാ വിഷയമാക്കി മുസ്ലീം ധ്രൂവീകരണം സൃഷ്ടിച്ച് ലീഗിന് ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കാനും മുന്‍കൈയെടുക്കുന്നത് സിപിഎമ്മാണ്. ലീഗിന്റെ മുന്നണിയിലാണോ സിപിഎമ്മെന്ന് തോന്നിപ്പിക്കുന്ന വിധമാണ് ഇരുകൂട്ടരുടെയും പ്രവര്‍ത്തനം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി വേങ്ങര മണ്ഡലം പ്രസിഡന്റ് എം.ചന്ദ്രന് അദ്ധ്യക്ഷനായി. സ്ഥാനാര്‍ത്ഥി അഡ്വ.എന്‍.ശ്രീപ്രകാശ്, ബിജെപി മേഖലാ സെക്രട്ടറി എം.പ്രേമന്, ബിഡിജെഎസ് പ്രസിഡന്റ് ദാസന് കോട്ടക്കല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: