പെരിന്തല്‍മണ്ണ: ബിജെപിക്ക് അനുകൂലമായി രാജ്യത്താകമാനം ഉണ്ടായ മുന്നേറ്റം മലപ്പുറത്തും പ്രതിഫലിക്കുമെന്നു ദേശീയ നിര്‍വ്വാഹക സമിതിയംഗം വി.മുരളീധരന്. പെരിന്തല്‍മണ്ണ പാതായ്ക്കരയില്‍ നടന്ന കുടുംബയോഗം ഉദ്ഘാടനം ചെയ്ത് സംസരിക്കുകയയിരുന്നു അദ്ദേഹം. മലപ്പുറം തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ക്കുള്ള അംഗീകാരത്തിന്റെ പ്രതിഫലനം എന്‍ഡിഎയ്ക്ക് അനുകൂലമായി ഉണ്ടാകും. കേരള രാഷ്ട്രീയത്തിന്റെ ദിശ മാറുന്ന വേദിയായി മലപ്പുറം ഉപതെരഞ്ഞെടുപ്പ് മാറുമെന്നും, എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയുള്ള വനിതകളുടെ പ്രതിഷേധം വോട്ടായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിന്നീട് പുലാമന്തോള്‍, ചെമ്മലശ്ശേരി എന്നിവിടങ്ങളില്‍ നടന്ന കുടുംബയോഗങ്ങളിലും മേലാറ്റൂരില്‍ നടന്ന പൊതുയോഗത്തിലും അദ്ദേഹം പങ്കെടുത്തു. ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് രമേശ് കോട്ടായപ്പുറത്ത്, ബിജെപി മണ്ഡലം പ്രസിഡന്റ് അഡ്വ.എം.കെ.സുനില്‍ കുമാര്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ബി.രതീഷ്, ബിഡിജെഎസ് മണ്ഡലം ജനറല്‍ സെക്രട്ടറി കരുവാഞ്ചേരി ഉണ്ണി, ബിജെപി നേതാക്കളായ ഭവ്യ, എം.ഹരീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: