മാള: മെറ്റ്സ് എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ഥികളുടെ സമരം നാല് ദിവസം പിന്നുടുമ്പോള്‍ ഒരാള്‍ ആശുപത്രിയില്‍. മെറ്റ്സ് എന്‍ജിനീയറിംഗ് സ്റ്റുഡന്‍സ് അസ്സോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന നിരാഹാര സത്യാഗ്രഹ സമരത്തില്‍ രണ്ട് വിദ്യാര്‍ഥികളും അവശരായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. റെനീഷ് സ്റ്റെഫിന്ഡേവിഡ് എന്നിവരെയാണ് ആശുപത്രിയിലാക്കിയത്. എന്നാല്‍ റെനീഷ് പ്രാഥമിക ശുശ്രൂഷക്ക് ശേഷം വീണ്ടും സത്യാഗ്രഹ പന്തലില്‍ എത്തി. സ്റ്റെഫിന് ആശുപത്രിയിലാണ്.
കോളേജ് ചെയര്മാന് വിദ്യാര്‍ഥിനേതാക്കളെ ചര്‍ച്ചക്ക് വിളിച്ചിരുന്നു. എന്നാല്‍ വിദ്യാര്‍ഥികളുടെ പ്രധാന ആവശ്യമായ പ്രിന്‍സിപ്പളിനെ മാറ്റണമെന്ന ആവശ്യം ചെയര്മാന് തള്ളിയതിനെ തുടര്‍ന്ന് ചര്‍ച്ച അലസി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: