കുണ്ടറ: ബിവറേജസ് ഔട്ട്‌ലെറ്റ് ജനവാസകേന്ദ്രത്തില്‍ സ്ഥാപിച്ച് ഭരണത്തിന്റെ ഹുങ്ക് കാട്ടി മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയും പാര്‍ട്ടിയും. പെരുമ്പുഴ കാപെക്‌സ് കാഷ്യൂ കമ്പനിക്കും സ്‌കൂളിനും ഗുരുമന്ദിരത്തിനും ആശുപത്രിക്കും സമീപമാണ് ഔട്ട്‌ലറ്റ്. മുന്‍പ് എഫ്‌സിഐ ഗോഡൗണായി പ്രവര്‍ത്തിച്ച കെട്ടിടത്തില്‍ ചൊവ്വാഴ്ച രാത്രിയുടെ മറവില്‍ മദ്യം ഇറക്കി.
ഇന്നലെ ഉച്ചയ്‌ക്ക് മതിലിന്റെ ഒരുഭാഗം ഇടിച്ച് മദ്യശാല പ്രവര്‍ത്തിച്ചുതുടങ്ങി. ഇന്നലെ രാവിലെ മുതല്‍ മദ്യപന്മാരെ പാര്‍ട്ടിക്കാര്‍ സംഘടിപ്പിച്ച്എത്തിക്കുകയായിരുന്നു. ഇവര്‍ ഔട്ട്‌ലെറ്റിനെതിരെ സമരവുമായി മുന്നിട്ടിറങ്ങിയ വൃദ്ധരെയും സ്ത്രീകളെയും പുലഭ്യം പറഞ്ഞു.
സിപിഎം ഒഴികെയുള്ള രാഷ്‌ട്രീയപാര്‍ട്ടികള്‍ സമരവുമായി മുന്നിട്ടിറങ്ങിയതോടെ അതിനെ പ്രതിരോധിക്കാന്‍ സിപിഎം എത്തിയത് പലപ്രാവശ്യം വാഗ്വാദത്തിന് ഇട നല്‍കി. തുടര്‍ന്ന് പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം വൃദ്ധരേയും സ്ത്രീകളെയും വന്‍ പോലീസ് സംഘത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തുനീക്കി. അറസ്റ്റിനെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകരും മദ്യപന്മാരും ഇവരെ കൂക്കിവിളിച്ചു. ജാമ്യത്തില്‍ പുറത്തിറങ്ങിയ പരിസരവാസികളായ സമരക്കാര്‍ വീട്ടില്‍ കയറാന്‍ പറ്റാത്ത രീതിയില്‍ മദ്യപന്മാരുടെ വാഹനങ്ങള്‍ പോലീസ്, ബിവറേജസ് ഉദ്യോഗസ്ഥരുടെ ഒത്താ ശയോടെ ഗേറ്റിന്റെ മുന്‍വശത്തും കടകള്‍ക്കും ഓഫീസുകളുടെ മുന്‍വശത്തുമായി നിരത്തി പാര്‍ക്ക് ചെയ്തു. നാട്ടുകാര്‍ കുണ്ടറ സിഐ, എസ്‌ഐ എന്നിവരുടെ അടുത്ത് പരാതിപ്പെട്ടെങ്കിലും രാത്രി 9.30 ന് ഔട്ട്‌ലെറ്റ് അടയ്‌ക്കുന്നതുവരെ പോലീസ് അന ങ്ങിയില്ല.
മദ്യപന്മാര്‍ ഇടറോഡ് ഉള്‍പ്പടെ കയ്യടക്കി ബീയര്‍ ഉള്‍പ്പടെയുള്ള മദ്യം പോലീസ് നോക്കി നില്‍ക്കെ പരസ്യമായി മദ്യപിച്ച് കൂത്താടുകയായിരുന്നു.
















