തൃശൂര്‍: പാലിയേക്കര ടോള്പഌസയിലെ കരാര്‍-, മനുഷ്യാവകാശ ലംഘനങ്ങള്‍ സംബന്ധിച്ച പരാതിയില്‍ മനുഷ്യാവകാശ കമ്മീഷനില്‍ വാദം തുടങ്ങി. പരാതിക്കാരനും ഡി.സി.സി വൈസ്പ്രസിഡന്റ് ജോസഫ് ടാജറ്റില് നിന്നുമാണ് വ്യാഴാഴ്ച കമ്മീഷന് മൊഴിയെടുത്തത്. ടോള്‍പ്ലാസയിലെ പ്രവൃത്തികളുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുമായി ഉണ്ടാക്കിയ കരാറുകളെയും, അതില്‍ സര്‍ക്കാര്‍, കമ്പനികള്‍ പാലിച്ചതും ലംഘിച്ചതും, പാലിക്കാത്തതുമായതുള്പ്പെടെയുള്ള വിശദാംശങ്ങള്‍ ഹാജരാക്കാന്‍ കമ്മീഷനംഗം കെ.മോഹന്‍കുമാര്‍ പരാതിക്കാരനോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച പരാതികള്‍ പരിഗണിക്കാന്‍ ഹൈകോടതി നിര്‍ദ്ദേശിച്ച ഉചിതമായ ഫോറമേതെന്ന് കമ്മീഷന് സംശയമുന്നയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: