തൃശൂര്‍: ഉപഭോക്തൃ രംഗത്തെ സമഗ്ര സംഭാവനയ്‌ക്ക് അഡ്വ. ഏ.ഡി ബെന്നിയെ തേജസ് പുരസ്‌കാരം നല്‍കി ആദരിച്ചു. ലോക ഉപഭോക്തൃദിനാചരണത്തിന്റെ ഭാഗമായി കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കേരളയും ആര്‍ടിഐ കൗണ്‍സിലും സംയുക്തമായി ആലുവ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഉപഭോക്തൃ സംഗമത്തില്‍ വച്ചാണ് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പിള്ളി അഡ്വ. ഏ.ഡി ബെന്നിക്ക് പുരസ്‌കാരം നല്‍കി ആദരിച്ചത്.
30 വര്‍ഷക്കാലമായി ഉപഭോക്തൃ രംഗത്ത് പ്രവര്‍ത്തിച്ച് വരുന്ന അഡ്വ. ഏ.ഡി ബെന്നി ഉപഭോക്താവിന്റെ അവകാശങ്ങളെ സംരക്ഷിക്കാനുതകുന്ന ഒട്ടേറെ കോടതി വിധികള്‍ നേടിയെടുത്തിട്ടുണ്ട്. ഉപഭോക്തൃ ബോധവല്‍കരണ രംഗത്തും വളരെ സജീവമായി നിലകൊള്ളുന്നു. ഉപഭോക്തൃ സംബന്ധമായി ഒട്ടേറെ ടിവി, റേഡിയോ അവതരണങ്ങള്‍ നടത്തിയിട്ടുണ്ട്.
ഫാ.ഡേവിസ് ചിറമ്മല്‍ നേതൃത്വം നല്‍കുന്ന കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ഡയറക്ടറും സ്‌പോര്‍ട്‌സ് കോളമിസ്റ്റുമാണ്.
ചടങ്ങില്‍ അന്‍വര്‍ സാദത്ത് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ആലുവ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലിസി എബ്രഹാം മുഖ്യാതിഥിയായിരുന്നു. എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. അബ്ദുള്‍ മുത്തലിബ് മുഖ്യപ്രഭാഷണം നടത്തി.
കൊച്ചിന്‍ കോര്‍പറേഷന്‍ മുന്‍ ഡെപ്യൂട്ടി മേയര്‍ സാബു ജോര്‍ജ്, വ്യാപാരി വ്യവസായി സമിതി ട്രഷറര്‍ ബിന്നി ഇമ്മിട്ടി, കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കേരള പ്രസിഡന്റ് പ്രിന്‍സ് തെക്കന്‍, പി.ടി റപ്പായി, ജെറിന്‍ ജോണ്‍ പടയാട്ടില്‍, ജോസഫ് വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
















