തൃശൂര്‍: അതിരൂപതയുടെ 20-ാം പാലയൂര്‍ മഹാതീര്‍ഥാടനം ഏപ്രില്‍ രണ്ടിന് നടക്കും. രാവിലെ ഏഴിന് മുഖ്യപദയാത്ര തൃശൂര്‍ ലൂര്‍ദ്ദ് മെത്രാപ്പൊലീത്തന്‍ കത്തീഡ്രലില്‍ നിന്ന് ആരംഭിക്കും.
കൂടാതെ ഒല്ലൂര്‍, പഴുവില്‍, വേലൂര്‍, വടക്കാഞ്ചേരി, കണ്ടശശാംകടവ്, മറ്റം, കൊട്ടേക്കാട്, എരുമപ്പെട്ടി, വലപ്പാട് തീരദേശം എന്നിവിടങ്ങളില്‍ നിന്ന് ഉപപദയാത്രകളും ഉണ്ടായിരിക്കും. ലൂര്‍ദ്ദ് പള്ളിയില്‍ ആറ് മണിക്കുള്ള കുര്‍ബാനക്കുശേഷം ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് പേപ്പല്‍ പതാക ലൂര്‍ദ്ദ് കത്തീഡ്രല്‍ പള്ളി വികാരി ഫാ. വര്‍ഗീസ് കുത്തൂരിന് കൈമാറി തീര്‍ഥാടനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.
രണ്ട് മണിക്ക് പാലയൂരിലെത്തുന്ന പദയാത്രകള്‍ക്ക് സ്വീകരണം നല്‍കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം ഗോവ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ഫിലിപ്പ് നേരി ഉദ്ഘാടനം ചെയ്യും. മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജേക്കബ് തൂങ്കുഴി, മാര്‍ റാഫേല്‍ തട്ടില്‍, മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവില്‍, ജോണ്‍ ജോര്‍ജ് കോമ്പാറ, തോമസ് കാക്കശേരി എന്നിവര്‍ പങ്കെടുക്കുമെന്ന് ഫാ.ജോസ് പുന്നോലിപറമ്പില്‍, ഫാ. ജോയ്സണ്‍ കോരേത്ത്, ഫാ. ജിയോടവി, ഡോ. മേരി റെജീന, സി.ജി. ജെയ്സണ്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: