തൃശൂര്‍: ഭവന്‍സ് കലാകേന്ദ്ര ഡല്‍ഹി സ്പിക്മാകെയുമായി സഹകരിച്ച് ഭാരതീയ കലാരൂപങ്ങളായ ഭരതനാട്യം, കുച്ചിപ്പുടി, കഥക് തുടങ്ങിയ നൃത്തകലാരൂപങ്ങളുടേയും മ്യൂറല്‍, വര്‍ളി തുടങ്ങിയ പെയിന്റിങ്ങുകളുടേയും വര്‍ക്ക്ഷോപ്പുകള്‍ നടത്തുന്നു.
ഏപ്രില്‍ ഒമ്പത് മുതല്‍ 13 വരെ ഭാരതീയ വിദ്യാഭവന്റെ കേന്ദ്ര ഓഫീസ് കെട്ടിടമായ സര്‍വ്വ ധര്‍മ്മ മൈത്രി പ്രതിസ്ഥാനിലാണ് ക്ലാസുകള്‍ സംഘടിപ്പിച്ചിട്ടുള്ളത്.
പ്രായഭേദമന്യേ സൗജന്യമായി പേര് രജിസ്റ്റര്‍ ചെയ്യാം. ഇതിനായുള്ള അപേക്ഷാഫോറം വിദ്യാഭവന് ഓഫീസില്‍നിന്നും ലഭിക്കും.
കെ.ആര്. ബാബു, ചന്ദ്രകാന്ത്, ദേബ്ജയ സര്‍ക്കാര്‍, പായല്‍ രമചന്ദാനി, ദീപ്തി പരോള്‍ എന്നിവരാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്.
അതിന് പുറമെ ഏപ്രില്‍ ഒന്ന്, രണ്ട് തീയതികളില്‍ ഗ്ലാസ്, ഫാബ്രിക് പെയിന്റിങ് ക്ലാസുകളും ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികളായ എന്‍. വേണുഗോപാല്‍, ചിത്രശങ്കര്, പി. ഹരിദാസ മേനോന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: