പത്തനംതിട്ട: മലയാലപ്പുഴ ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് മൈക്ക് പ്രവര്‍ത്തിപ്പിച്ചതിന് കേസെടുത്ത നടപടി പിന്‍വലിക്കണമെന്ന് ഉത്സവ പൊതുകമ്മറ്റി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പത്തു മണി കഴിഞ്ഞ് മൈക്ക് പ്രവര്‍ത്തിപ്പിക്കരുതെന്ന് ആരും ക്ഷേത്രത്തിലെത്തി ആവശ്യപ്പെട്ടിരുന്നില്ല. ആരോ ഫോണില്‍ വിളിച്ച് പറഞ്ഞതിനെ തുടര്‍ന്ന് കേസെടുത്തെന്നാണ് പൊലീസ് പറയുന്നത്. പരാതിക്കാര്‍ ആരെന്ന് അറിയില്ല. പൂജാകര്‍മ്മങ്ങള്‍ ആചാരക്രമം ആയതിനാലാണ് മൈക്ക് പ്രവര്‍ത്തിപ്പിച്ചത്. ദേവസ്വം ബോര്‍ഡ് ബഡ്ജറ്റില്‍ മലയാലപ്പുഴ ക്ഷേത്രത്തെ അവഗണിച്ചതില്‍ പൊതു കമ്മറ്റി പ്രതിഷേധിച്ചു.
ക്ഷേത്രത്തിലെ വരുമാനം കൊണ്ടുപോകുന്നതില്‍ മാത്രമാണ് ദേവസ്വം ബോര്‍ഡിന്റെ ശ്രദ്ധ. ക്ഷേത്രത്തില്‍ ദിവസേന ദൂരെ സ്ഥലങ്ങളില്‍ നിന്നെത്തുന്ന ഭക്തര്‍ പ്രഥമികാവശ്യങ്ങള് നിറവേറ്റുന്നതില്‍ അയല്‍വീടുകളെയാണ് ആശ്രയിക്കുന്നത്. ടോയ്ലറ്റ് കോംപ്ളക്സ് നിര്‍മിക്കണമെന്ന് ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ട് വര്‍ഷങ്ങളായി. ക്ഷേത്രത്തിലെ മാലിന്യം സംരക്ഷിക്കുന്നതിന് ഇന്‍സിനേറ്റര്‍ നിര്‍മാണം തുടങ്ങിയെങ്കിലും പാതിവഴിയില്‍ മുടങ്ങി. രാത്രിയില്‍ വൈദ്യുതി പോയാല്‍ ക്ഷേത്രവും പരിസരവും ഇരുട്ടിലാണ്. ജനറേറ്റര്‍ ആവശ്യപ്പെട്ടിട്ട് നല്‍കിയില്ല. മറ്റൊരു ക്ഷേത്രത്തിലുമില്ലാത്ത വന്‍ നിരക്കാണ് വഴിപാടുകള്‍ക്ക്. കുത്തക വഴിപാടുകള്‍ രണ്ടുകോടി രൂപയ്ക്കാണ് ലേലത്തില്‍ പോയത്. വരുമാനത്തില്‍ വന്‍ വര്‍ധനയുണ്ടായിട്ടും ക്ഷേത്രത്തില്‍ അടിസ്ഥാന സൗകര്യം ഒരുക്കാന്‍ ബോര്‍ഡ് തയ്യാറായിട്ടില്ല.
ഇടനാട്കര പ്രസിഡന്റ് രാജേഷ് റിഥം, ഏറംകര പ്രസിഡന്റ് ബിജിലാല്‍, നല്ലൂര്‍കര സെക്രട്ടറി കെ.കെ. അനില്‍, ഖജാന്‍ജി എസ്.തമ്പി, ഇടനാട്കര അംഗം ബിജു കിള്ളത്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ പകെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: