തിരൂര്‍: തിരുന്നാവായ ശ്രീനവാമുകുന്ദ ക്ഷേത്രത്തിന് മുന്നില്‍ സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം പതിവാകുന്നു.
പടിഞ്ഞാറെ നടയിലുള്ള ആല്‍ത്തറയിലാണ് ഇത്തരക്കാര്‍ തമ്പടിക്കുന്നത്. മുമ്പ് ഈ ആല്‍ത്തറ ജീര്‍ണാവസ്ഥയിലായിരുന്നു. സേവാഭാരതിയുടെയും, ഹിന്ദുഐക്യവേദിയുടെയും നേതൃത്വത്തിലാണ് തറക്കെട്ടി സംരക്ഷിച്ചത്.
പക്ഷേ ഇന്ന് ഇവിടം സാമൂഹ്യവിരുദ്ധര്‍ കൈയടക്കിയിരിക്കുകയാണ്. പവിത്രമായി കരുതുന്ന ആല്‍ത്തറയില്‍ വലിയ രണ്ട് സോഫ കൊണ്ടിട്ട് രാത്രിയില്‍ മദ്യപാനവും മറ്റും നടക്കുന്നു. ഭക്തജനങ്ങള്‍ പരാതിപ്പെട്ടെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായില്ല. ഇനിയും ഈ അവസ്ഥയില്‍ മുന്നോട്ടു പോവുകയാണെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് തിരുന്നാവായ ഹിന്ദുഐക്യവേദി പ്രസിഡന്റ് കെ. കെ.ഷണ്മുഖന്, സെക്രട്ടറി മേടമ്മല്‍ സൂര്യദാസ്, വി.പി.രജീഷ്, സി.പി.രാജന് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: