തിരൂര്‍: സിപിഎമ്മിന്റെ നിര്‍ദ്ദേശം അനുസരിച്ച് വെട്ടത്തുകാവ് ഉത്സവം അലങ്കോലമാക്കിയ പോലീസ് നടപടി പ്രതിഷേധാര്‍മാണെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സേവാ പ്രമുഖ് വി.എം നാരായണനുണ്ണി. സംഭവസ്ഥലം സന്ദര്‍ശിച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകളെയും കുട്ടികളെയും അടക്കം അക്രമിച്ച് പോലീസും സിപിഎമ്മും രാഷ്ട്രീയം കളിക്കുകയാണ്. ക്ഷേത്രത്തെ വരെ രാഷ്ട്രീയ ആയുധമാക്കുന്നവരെ ഒരിക്കലും അംഗീകരിക്കാനാവില്ല. നിലവിലെ ഭാരവാഹികള്‍ക്കെതിരെയും അതിക്രമം നടത്തിയ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണം. അകാരണമായി കസ്റ്റഡിയിലെടുത്തവരെ എത്രയും വേഗം വിട്ടയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ അദ്ധ്യക്ഷന്‍ ടി.പി.വാസു, ജില്ലാ സംഘടനാ സെക്രട്ടറി വി.പി.വാസു എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: