നിലമ്പൂര്‍: മമ്പാട് ടൗണിന് സമീപം ഗ്രൗണ്ടില്‍ ഇന്നലെ നടക്കേണ്ടിയിരുന്ന വിമത എപി വിഭാഗം പണ്ഡിതന്റെ പ്രസംഗം പോലീസ് തടഞ്ഞു. നൗഷാദ് അഹ്സനി ഒതുക്കങ്ങലിന്റെ ആദര്‍ശ മുന്നേറ്റ പ്രഭാഷണമാണ് തടഞ്ഞത്. സിപിഎം ഇടപെടലാണ് സംഭവത്തിന് പിന്നിലെന്ന് സംഘാടര്കര് ആരോപിച്ചു. മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെയും എപി വിഭാഗത്തിന്റെയും അടവുനയം പ്രഭാഷണത്തിലൂടെ അവതരിപ്പിക്കുമോയെന്ന ഭയം ഇവര്‍ക്കുണ്ടായിരുന്നു. അതുകൊണ്ടാണ് പോലീസിനെ ഉപയോഗിച്ച് ഗ്രൗണ്ടില്‍ ഒരുക്കിയിരുന്ന സൗണ്ട് സിസ്റ്റങ്ങളും ലൈറ്റുകളും പോലീസ് അഴിച്ചുമാറ്റിച്ചു. നിലമ്പൂര്‍ എസ്ഐ മനോജ് പറയട്ടയുടെ നേതൃത്വത്തിലുള്ള സംഘമാണ് നടപടി സ്വീകരിച്ചത്.
ബിജെപിയുടെ മുന്നേറ്റം തടയാന്‍ ലീഗിന് വോട്ട് ചെയ്യണമെന്നാണ് സന്തതസഹചാരിയായ എപി വിഭാഗത്തിന് സിപിഎം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഈ രഹസ്യം പുറത്ത് പോകാതിരിക്കാനാണ് പ്രഭാഷണം തടഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: