മലപ്പുറം: എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.എന്‍.ശ്രീപ്രകാശിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്രമന്ത്രിമാരായ മുക്താര്‍ അബ്ബാസ് നഖ്വി, ഷാനവാസ് ഹുസൈന് എന്നിവര്‍ വരും ദിവസങ്ങളില്‍ ജില്ലയിലെത്തും. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ന്യൂനപക്ഷ സുരക്ഷാ ക്ഷേമ വിദ്യാഭ്യാസ പദ്ധതികളും, പ്രവാസികളുടെ ക്ഷേമത്തിനും വേണ്ടി നടപ്പിലാക്കിയ പദ്ധതികളും ജനങ്ങളിലേക്കെത്തിക്കാന്‍ ഇവരുടെ സാന്നിധ്യത്തിനാകും. മതത്തിന്റെ പേരില്‍ വേര്‍തിരിവ് സൃഷ്ടിച്ചു കൊണ്ടുള്ള എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികളുടെ അവസരവാദ രാഷ്ട്രീയം തുറന്ന് കാണിക്കുന്നതിനും ഈ തെരഞ്ഞെടുപ്പില്‍ മുന്‍തൂക്കം നല്കാന് ന്യൂനപക്ഷ മോര്‍ച്ച ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ.സി.മുഹമ്മദ് അഷ്റഫിന്റെ അദ്ധ്യക്ഷനായി. ബിജെപി ദേശീയ കൗണ്‍സിലംഗം പി.ടി.ആലിഹാജി ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന സമിതിയംഗം ബാദുഷാ തങ്ങള്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: