ാനന്തവാടി : വയനാട്ടിലെ പ്രധാന ഉത്സവമായ വള്ളിയൂര്‍ക്കാവ് ഇന്ന് ജനസാഗരമായി. ജില്ലയുടെ എല്ലാ ഭാഗത്തുനിന്നും വനവാസികള്‍ കൂട്ടത്തോടെ ഇന്ന്കാ വിലെത്തും. അക്ഷരാര്‍ത്ഥത്തില്‍ നാളെ പുലര്‍ച്ചെ ഉത്സവപറമ്പ് ‘മുറുക്കിചുമന്നിരിക്കും’. ഉത്സവ പറമ്പിലെ നിരവധി ഭാഗങ്ങളില്‍ വനവാസികള്‍ക്കായി വെറ്റില, അടയ്ക്ക, പുകയില സ്റ്റാളുകളും ഒരുങ്ങിയിട്ടുണ്ട്. ഒരുകൊല്ലത്തെ കാത്തിരിപ്പിനൊടുവില്‍ ജില്ലക്ക് പുറത്ത് ജോലിക്കുപോയവരെല്ലാം ഇന്ന് കാവിലെത്തിച്ചേരും. നാളെ പുലര്‍ച്ചയോടെ ആറാട്ട്മഹോത്സവത്തിന് സമാപനമാകും. ഭക്തജന തിരക്ക് കൂടുതലായി അനുഭവപ്പെട്ട ഉത്സവമായിരുന്നു ഇത്തവ ണത്തേത്.ഉത്സവത്തിനെത്തുന്ന പതിനായിരങ്ങള്‍ക്ക് സുരക്ഷ ഒരുക്കാന്‍ പോലീസ് വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സമാപന ദിവസമായ ഇന്ന് വൈകുന്നേരത്തോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വനവാസികള്‍ ആറാട്ട് മഹോത്സവത്തിന് എത്തിച്ചേരും. ആറാട്ട് മഹോല്‍സവത്തി ന്റെ സമാപനത്തോടനുബ ന്ധിച്ച് ഇന്ന് വൈകുന്നേരം നാല് മണിക്ക് നടക്കുന്ന സാംസ്ക്കാരിക സമ്മേളനം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും. ഒ.ആര്. കേളു അധ്യക്ഷത വഹിക്കും. ഐ.സി.ബാലകൃഷ്ണന് എംഎല്‍എ, മാനന്തവാടി നഗരസഭ ചെയര്മാന് വി. ആര്.പ്രവീജ്, കൗണ്‍സിലര്‍ ശ്രീലത കേശവന് ഇ.എം.ശ്രീധരന്, ഉത്സവാഘോഷ കമ്മറ്റി പ്രസിഡണ്ട് കമ്മന മോഹനന് എന്നി വര് പ്രസംഗിക്കും.
ഉത്സവത്തിന്റെ ഭാഗമായി നടത്തിയ കലാപപരിപാടികള്‍ക്ക് ഇത്തവണ നല്ല തിരക്കനുഭവപ്പെട്ടു. വിവിധ സംഘടനകളുടെയും വ്യക്തികളുടേയും അന്നദാനവും നല് കുന്നുണ്ട്.ചിറക്കര, ജെസി, തലപുഴ, തേറ്റമല, കൂളിവയല്‍, ഒണ്ടയങ്ങടി, ചെറുകാട്ടൂര്‍ കോളനി, കൂടല്‍ ചെമ്മാട്, കമ്മന, ശ്രീകുട്ടി ചാത്തന്‍കാവ്, വരട്ടിമൂല, കൊയിലേരി ഭഗവതിക്കാവ്, എന്നിവടങ്ങളില്നിന്ന് ഇന്ന്വൈകുന്നേരം അടിയറ എഴുന്നെള്ളത്തുകള്‍ വള്ളിയൂര്‍ക്കാവില്‍ എത്തിച്ചേരും.29ന് പുലര്‍ച്ചെ ആറാട്ട് എഴുന്നെള്ളത്ത്, ഒപ്പന ദര്‍ശനം, സോപാനനൃത്തം, കോലം കൊറ എന്നിവയോടെ ഉത്സവം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: