Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കുടിവെള്ളത്തിന് 2020 വരെ കാത്തിരിക്കാന്‍ നിര്‍ദേശിച്ച് കോര്‍പ്പറേഷന്‍ ബജറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2017, 02:45 pm IST
in Kollam

കൊല്ലം: നഗരത്തിന്റെ സമഗ്രമായ വികസനവും കുടിവെള്ളലഭ്യതയും ഉറപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കോര്‍പ്പറേഷന്‍ ബജറ്റ് ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ് അവതരിപ്പിച്ചു. ഇന്നലെ രാവിലെ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ കൂടിയ ബജറ്റ് യോഗത്തില്‍ മേയര്‍ വി.രാജേന്ദ്രബാബു ആമുഖപ്രസംഗം നടത്തി. 550.29 കോടി രൂപ വരവും 562.01 കോടി രൂപ ചിലവും 18.57 കോടി മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. മുന്‍ബാക്കിയായി 30.29 കോടി രൂപ ഉള്‍പ്പെടെയാണിത്. കണ്‍വന്‍ഷന്‍സെന്റര്‍, മൊബിലിറ്റി ഹബ്ബ്, പാര്‍ക്കിങ് കം ഷോപ്പിങ് കോംപ്ലക്‌സ്, ഓപ്പണ്‍എയര്‍ ഓഡിറ്റോറിയം, ഫുട്ട്ഓവര്‍ ബ്രിഡ്ജ്, ഫ്‌ളൈഓവര്‍ നിര്‍മാണം, ബസ് ഷെല്‍ട്ടര്‍, അന്താരാഷ്‌ട്രനിലവാരമുള്ള മാര്‍ക്കറ്റ്, തീരദേശറോഡില്‍ സൈക്കിള്‍ ട്രാക്ക് തുടങ്ങി നിരവധി സ്വപ്‌നപദ്ധതികളും ബജറ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

കുടിവെള്ളപ്രശ്‌നത്തിന് ശാശ്വത പരിഹാരമായി ഞാങ്കവില്‍ നിന്നുള്ള വെള്ളം വസൂരിച്ചിറയില്‍ എത്തിച്ച് ശുദ്ധീകരിച്ച് കോര്‍പ്പറേഷന്‍ പ്രദേശങ്ങളില്‍ വിതരണം ചെയ്യും. ഈ പദ്ധതി 2020ല്‍ യഥാര്‍ത്ഥ്യമാക്കും. കൊല്ലം നഗരത്തില്‍ പൊതുപരിപാടികള്‍ക്കും മറ്റും ഉപയോഗിക്കാന്‍ കൊല്ലം ഡവലപ്‌മെന്റ് അതോറിറ്റി വിട്ടുനല്‍കുന്ന സ്ഥലത്ത് കണ്‍വന്‍ഷന്‍ സെന്റര്‍ നിര്‍മിക്കാന്‍ ഒരുകോടി രൂപ വകയിരുത്തി. മൊബിലിറ്റി ഹബ്ബിനായി 4 കോടിയും പാര്‍ക്കിങ് കം ഷോപ്പിങ് കോംപ്ലക്‌സിനായി 1.75 കോടിയും പ്രസ് ക്ലബിന് മുന്നിലും ലിങ്ക്‌റോഡിന് സമീപവും ഓപ്പണ്‍ എയര്‍ഓഡിറ്റോറിയം നിര്‍മിക്കാനായി 50 ലക്ഷം രൂപയും ഫുട്ട്ഓവര്‍ ബ്രിഡ്ജിനായി 3.20 കോടി രൂപയും വകയിരുത്തി. അയത്തില്‍, കല്ലുംതാഴം, കപ്പലണ്ടിമുക്ക്, ആനന്ദവല്ലീശ്വരം എന്നിവിടങ്ങളില്‍ ഫ്‌ളൈഓവര്‍ നിര്‍മിക്കാന്‍ 60 ലക്ഷം രൂപ വകയിരുത്തി.

മലിനമായിരിക്കുന്ന കൊല്ലംതോട്, മണിച്ചിത്തോട് എന്നിവ ശുദ്ധീകരിക്കാന്‍ 1.30 കോടി ചിലവിടാനും പദ്ധതിയുണ്ട്. സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് പ്രഭാതഭക്ഷണം നല്‍കുന്ന നിലാവ് പദ്ധതിക്ക് ഒരു കോടി രൂപ വകയിരുത്തി. 55 ഡിവിഷനിലെയും തെരുവ് വിളക്കുകള്‍ എല്‍ഇഡിയാക്കാന്‍ ഒരു കോടി രൂപ വകയിരുത്തി.

സ്‌കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസുകള്‍ സ്ഥാപിക്കുന്നതിന് 40 ലക്ഷം രൂപ വകയിരുത്തി. വിവിധ ക്ഷേമപെന്‍ഷനുകള്‍ സമയബന്ധിതമായി വിതരണം ചെയ്യാന്‍ സംവിധാനമൊരുക്കുമെന്നും ഓഫീസ് സംവിധാനം പൂര്‍ണമായും കമ്പ്യൂട്ടല്‍വരിക്കുമെന്നും ബജറ്റ് പറയുന്നു. 41204 പേരാണ് വിവിധ ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കള്‍. നഗരത്തിലെ തെരുവുകച്ചവടക്കാരുടെ പുനരധിവാസത്തിന് സമഗ്രപദ്ധതി തയ്യാറാക്കും.

ടി.എം.വര്‍ഗീസ് സ്മാരകലൈബ്രറി പഠനഗവേഷണകേന്ദ്രമാക്കും. ബീച്ചിലെ ലൈഫ് ഗാര്‍ഡുകള്‍ക്കായി റെസ്റ്റ് ഹൗസ് നിര്‍മിക്കും. കോര്‍പ്പറേഷന്‍ സോണല്‍ ഓഫീസുകള്‍ ക്യാമറനിരീക്ഷണത്തിലാക്കും. അയത്തില്‍, മങ്ങാട് എന്നിവിടങ്ങളില്‍ മാര്‍ക്കറ്റിന് ആവശ്യമായ സ്ഥലം വാങ്ങി മാര്‍ക്കറ്റ് ആന്റ് ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മിക്കാന്‍ 11 കോടി രൂപ വകയിരുത്തി. ബജറ്റിന്‍മേലുള്ള ചര്‍ച്ച നാളെ രാവിലെ 11ന് നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

Kerala

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

Food

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ
Kerala

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

പുതിയ വാര്‍ത്തകള്‍

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.