തൃശൂര്‍:താലൂക്കില്‍ റേഷന്‍ ഹോള്‍സെയില്‍ വിതരണം സ്വകാര്യ വ്യക്തിക്ക് നിയമവിരുദ്ധമായി നല്‍കിയെന്ന് ആള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.ഹൈകോടതിയിലെ വിവിധ കേസുകളുടെ തീര്‍പ്പിന്റെ അടിസ്ഥാനത്തിലും സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലും ജില്ലാകലക്ടര്‍ ഇറക്കിയ ഉത്തരവിനെ മറികടന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുള്ളത്. നിയമവിരുദ്ധമായി സ്വകാര്യവ്യക്തിക്ക് ഈ അനുമതി നല്കിയ നടപടി പ്രതിഷേധാര്‍ഹമാണ്.സിവില്‍ സപ്ലൈസ് കോര്പറേഷന് കുര്യച്ചിറ വിയര്‍ഹൗസ് ഗോഡൗണില്‍ നിന്നാണ് ഇത്രയും കാലം ധാന്യങ്ങള്‍ നല്‍കിയിരുന്നത്. അതാണ് ഇപ്പോള്‍ സ്വകാര്യ വ്യക്തിക്ക് കൈമാറിയതെന്നും അസോസിയേഷന് ഭാരവാഹികളായ കെ.കെ. ലകസര്, എ.ജി. രാമാനുജന്, ഇ.എം. ഷൈജു, കെ.ഡി. രാജന് എന്നിവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: