പത്തനംതിട്ട: തട്ടയില്‍ ഒരിപ്പുറം ഭഗവതി ക്ഷേത്രത്തിലെ മീനഭരണി, കാര്‍ത്തിക, തിരുവാതിര മഹോത്സവങ്ങള്‍ മാര്‍ച്ച് 30, 31, ഏപ്രില്‍ 3 തീയതികളില്‍ നടക്കും. 30ന് ഭരണി ദിവസം ക്ഷേത്രത്തിലെ സാധാരണ പൂജകള്‍ക്കു പുറമെ രാവിലെ 7 മുതല്‍ സോപാന സംഗീതം. 7.30 മുതല്‍ ഭാഗവത പാരായണം. 11 മുതല്‍ ഉച്ചപൂജ, കളമെഴുതിപ്പാട്ട്. 12 മുതല്‍ ഓട്ടംതുള്ളല്‍. 2 മുതല്‍ എഴുന്നെള്ളത്ത്, വേലകളി. വൈകിട്ട് 3.30 മുതല്‍ കെട്ടുകാഴ്ച. വൈകിട്ട് 6.30മുതല്‍ ദീപാരാധന, സേവ. രാത്രി 7.30 മുതല്‍ കളമെഴുതിപ്പാട്ട്. എതിരേല്പ്, എഴുന്നെള്ളിപ്പ്. രാത്രി 10 മുതല്‍ മേജര്‍ സെറ്റ് കഥകളി.
കാര്‍ത്തിക ഉത്സവ ദിനമായ 31ന് രാവിലെ 6ന് ഗരുഡന് തൂക്കം. 8 മുതല്‍ കെട്ടുകാഴ്ച. 11 മുതല്‍ നേര്ച്ചതൂക്കങ്ങള്. തിരുവാതിര ഉത്സവ ദിനമായ ഏപ്രില്‍ 3ന് രാവിലെ 8മുതല്‍ നവകം, ശ്രീഭൂതബലി, കലശാഭിഷേകം, ഉച്ചപൂജ. രാത്രി 7.30 മുതല്‍ പഞ്ചവാദ്യം. രാത്രി 10മുതല്‍ ഗാനമേള. വെളുപ്പിന് ഒന്നുമുതല്‍ എഴുന്നെള്ളത്തും വിളക്കും. ഏപ്രില്‍ 27ന് മേടഭരണി എഴുന്നെള്ളത്തും നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ ക്ഷേത്ര പ്രസിഡന്റ് എന്‍.സുരേഷ് ബാബു, സെക്രട്ടറി കെ.കെ. രാജശേഖരക്കുറുപ്പ്, രാകേഷ് കുമാര്‍, വിനോദ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: