പത്തനംതിട്ട: ഇലന്തൂര്‍ ശ്രീമഹാഗണപതി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ വാര്‍ഷികവും അലങ്കാര ഗോപുര സമര്‍പ്പണവും 30, 31 തീയതികളില്‍ നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 30ന് രാവിലെ എട്ട് മണിമുതല്‍ കലശപുജകള്, 11ന് നൂറും പാലും, കാവില്‍പൂജ. തന്ത്രി കണ്ഠരര് മോഹനര് മുഖ്യകാര്‍മ്മികത്വം വഹിക്കും. വൈകിട്ട് ഏഴിന് സമര്‍പ്പണ സമ്മേളനത്തില്‍ കെ.പി. രഘുകുമാര്‍ അധ്യക്ഷത വഹിക്കും. അനുഗ്രഹ പ്രഭാഷണവും ചുറ്റുവിളക്ക് സമര്‍പ്പണവും വാഴൂര്‍ തീര്‍ത്ഥപാദാശ്രമം അധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ നിര്‍വ്വഹിക്കും.
അലങ്കാര ഗോപുര സമര്‍പ്പണം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് നിര്‍വ്വഹിക്കും. നമസ്കാര മണ്ഡപം എന്‍എസ്എസ് താലൂക്ക് യൂണിയന് പ്രസിഡന്റ് സോമനാഥന് നായര്‍ സി.എന്‍. സമര്‍പ്പിക്കും. ശില്‍പ്പികളെ ആറന്മുള വാസ്തിവിദ്യാ ഗുരുകുലം ആചാര്യന് എ. ബി. ശിവന് ആദരിക്കും. സ്മരണിക ചലച്ചിത്ര നിര്‍മ്മാതാവ് ഗാന്ധിമതി ബാലന് പ്രകാശനം ചെയ്യും. രാത്രി ഒമ്പത് മുതല്‍ നാടന്‍പാട്ട്. 11 മുതല്‍ ഭക്തിഗാനസുധ. 31ന് രാവിലെ 4.30 മുതല്‍ മഹാഗണപതി ഹോമം. ഒമ്പത് മുതല്‍ ഗജപൂജയും ആനയൂട്ടും. ഉച്ചക്ക് 12.30ന് അന്നദാനം. രാത്രി 7.30 മുതല്‍ നൃത്തനൃത്യങ്ങള്‍. പത്ത് മുതല്‍ സംഗീത നാടകവും നടക്കും. പത്രസമ്മേളനത്തില്‍ ക്ഷേത്ര പ്രസിഡന്റ് രഘുകുമാര്‍, സെക്രട്ടറി ടി.എസ.് ഗോപാലകൃഷ്ണന്‍നായര്‍, വിനോദ് ജി. നായര്‍, മണിലാല്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: