പത്തനംതിട്ട: ളാക്കൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ഇന്നുമുതല്‍ ഏപ്രില്‍ ഒന്നുവരെ നടക്കും. ഇന്ന് രാവിലെ 9.15നും 10നും ഇടയില്‍ ക്ഷേത്രം തന്ത്രി പറമ്പൂരില്ലത്ത് നീലകണ്ഠന് ഭട്ടതിരിപ്പാടിന്റെയും മേല്‍ശാന്തി ആനന്ദമഠം വിജയന് നമ്പൂതിരിയുടെയും നേതൃത്വത്തില്‍ കൊടിയേറ്റ് നടക്കും. 10.15 മുതല്‍ കൊടിയേറ്റ് സദ്യ. എല്ലാ ദിവസവും ഗണപതിഹോമവും പറസമര്പ്പണവും ഉണ്ടാകും. മൂന്നാം ഉത്സവദിനമായ 30ന് രാവിലെ 6ന് പൊങ്കാല. രാത്രി 7.30 മുതല്‍ സംഗീതാര്‍ച്ചന. 10 ന് വിളക്കിനെഴുന്നെള്ളിപ്പ്. നാലാം ഉത്സവ ദിനമായ 31ന് രാത്രി 7.30ന് കഥാപ്രസംഗം.
അഞ്ചാം ഉത്സവദിനമായ ഏപ്രില്‍ 1ന് രാവിലെ 8.30 മുതല്‍ കലശ പൂജ നടക്കും. 3മണിക്ക് പടയണി. 3.30 മുതല്‍ എഴുന്നെള്ളിപ്പ്. വൈകിട്ട് 7ന് എഴുന്നെള്ളിപ്പ് തിരിച്ചുവരവ്. രാത്രി 7.30ന് ദീപാരാധനയ്ക്കു ശേഷം വലിയകാണിക്കയും അന്‍പൊലി, പറ സമര്‍പ്പണവും നടക്കും. രാത്രി 10നും 10.30നും ഇടയില്‍ കൊടിയിറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: