കോഴഞ്ചേരി: ഭാരതം സത്യത്തിന്റെ ലോകമായിരുന്നുഎന്ന്ബ്രഹ്മകുമാരീസ് ഈശ്വരവിദ്യാലയം രാജയോഗിനി ബ്രഹ്മകുമാരി ജയശ്രീ പറഞ്ഞു.പുല്ലാട് കുറുങ്ങഴക്കാവ് അയ്യപ്പമഹാ സത്രത്തിലെ മാളികപ്പുറം സംഗമത്തില്അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ബ്രഹ്മകുമാരി ജയശ്രീ.
ഭാരതം സ്വര്‍ഗമായത് ആദ്ധ്യാത്മികതയിലൂടെയാണ്. മറിച്ച് സമ്പത്തുകൊണ്ടോ ആയുധം കൊണ്ടോ നേടിയതല്ല. അറിവു നല്‍കിയെങ്കിലും ആധ്യാത്മികത നല്കുവാന് ഇന്നും കഴിഞ്ഞിട്ടില്ല.ഇന്ന് ജീവിതം കലഹങ്ങളും ക്ലേശങ്ങളും നിറഞ്ഞതായി മാറി. നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങളുടെ കാരണങ്ങള്‍ക്ക് നിവാരണം കാണുവാന്‍ നമുക്ക് കഴിഞ്ഞിട്ടുമില്ല. ധര്‍മ്മം ക്ഷയിച്ചതോടുകൂടി കര്‍മ്മവും ക്ഷയിച്ചു. മറ്റുള്ളവരെ നന്നാക്കുവാന്‍ സാധിക്കില്ല എങ്കിലും സ്വയം നന്നാകുവാന്‍ കഴിയണം. ഭൗതിക സുഖഭോഗങ്ങള്‍ക്കുവേണ്ടി ഈശ്വരനെ പ്രാര്‍ത്ഥിക്കുന്ന സമൂഹമാണിന്ന് മുഴുവന്‍. ശരീരംകൊണ്ട് വളര്‍ന്നുവെങ്കിലും മനസ്സ് തളര്ന്നുകൊണ്ടിരിക്കുകയാണെന്നും ബ്രഹ്മകുമാരി ജയശ്രീ പറഞ്ഞു.
കുട്ടികളെ വീടുകളില്‍ സാമൂഹ്യ മര്യാദകള്‍ പഠിപ്പിക്കുവാന്‍ അമ്മമാര്‍ തയ്യാറാവണമെന്ന് സംഗമം ഉദ്ഘാടനം ചെയ്തജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി പറഞ്ഞു. കുട്ടികളിലൂടെ മാത്രമേ കുടുംബവും, സമൂഹവും, രാജ്യവും നന്നാക്കുവാന്‍ കഴിയൂ. സ്ത്രീകളാരും ശബരിമലയില്‍ പോകുവാന്‍ നിര്‍ബന്ധം പിടിക്കുന്നില്ല. പൂങ്കാവനം ശബരീശ സന്നിധിയില്‍ അശുദ്ധിവരുത്തുന്നതൊന്നും ചെയ്യുവാന്‍ ആരും തയ്യാറാകരുതെന്നും മാളികപ്പുറം സംഗമത്തില്‍ അന്നപൂര്‍ണ്ണാദേവി പറഞ്ഞു.
രാത്രി 8.30 മുതല്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരും അവതരിപ്പിച്ച ട്രിപ്പിള്‍ തായമ്പകയും നടന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: