ഓതറ: പുതുക്കുളങ്ങര പടയണിയില്‍ ഇന്ന് സുന്ദരയക്ഷിക്കോലം കളത്തിലെത്തും.
ഒന്നാം ദിവസമായ ശനിയാഴ്ച പഞ്ചകോലങ്ങള്‍ പടയണിക്കളത്തെ ഭക്തി സാന്ദ്രമാക്കിയപ്പോള്‍. ഞായറാഴ്ച രാത്രി പഞ്ചകോലങ്ങളോടൊപ്പം മറുതകോലവും പടയണിക്കളത്തിലെത്തി. വഴിപാട് കോലങ്ങള്‍ ഇന്ന് മുതല്‍ പടയണിക്കളത്തിലെത്തും.
29മുതല്‍ കാലന്‍കോലം വഴിപാടുകളുടെ സമര്‍പ്പണം ആരംഭിക്കും. തന്കരവരവ്, തപ്പുമേളം, കാപ്പൊലി, ഏറ്റുകാപ്പൊലി, പുലവൃത്തം താവടിതുള്ളല്‍ നിരത്തിത്തുള്ളല്‍ എന്നീ ചടങ്ങുകളോടെയാണ് പടയണി ചടങ്ങുകള്‍ നടക്കുന്നത്.
ശനിയാഴ്ച്ച രാത്രി വഴിപാടു കോലങ്ങളുടെ വെറ്റ പുകയില സമര്‍പ്പണ ചടങ്ങ് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്തു. നിലക്കല്‍ പ്രക്ഷേഭകാലത്ത് പുതുക്കുളങ്ങര ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നത് കുമ്മനം അനുസ്മരിച്ചു. പടയണി പോലെയുള്ള ചടങ്ങുകള്‍ ജാതിമത രാഷ്ട്രീയ ഭിന്നതകള്‍ക്കപ്പുറത്ത് മനുഷ്യനെ ഒന്നിപ്പിക്കുന്ന ചടങ്ങുകളാണെന്ന് അദ്ദേഹം പറഞ്ഞു.
മുതിര്‍ന്ന പടയണി തുള്ളര് കലാകാരന് വടുക്കോലില് രാഘവന് നായരെ ചടങ്ങില്‍ കുമ്മനം രാജശേഖരന് ആദരിച്ചു. എംഎന്‍എം ശര്‍മ്മ, സോമന് കണ്ടനാട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വലിയ പടയണിയുടെ അവസാന ദിവസം തിരുവാതിര നാളില്‍ എഴുന്നള്ളിക്കുന്ന വലിയ ഭൈരവിക്കോലത്തിന്റെ തടിപ്പണികള്‍ ആരംഭിച്ചു. ഏപ്രില്‍ നാലിന് പുലര്‍ച്ചെയാണ് വലിയ ഭൈരവിക്കോലം എഴുന്നള്ളിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: