അയ്യന്തോള്‍: സ്ത്രീ പീഡനം വര്‍ഗ്ഗീയത എന്നിവക്കെതിരായ ബോധവല്‍ക്കരണം വായനശാലകളില്‍ നിന്നും ആരംഭിക്കണമെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍. അറിവിന് കേന്ദ്രങ്ങളാണ് വായനശാലകള്‍ എന്നതിനാല്‍ ഈ നീക്കത്തിന് പ്രസക്തി ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
30 ലക്ഷം രൂപ ചെലവിട്ട് പഞ്ചിക്കലല് നിര്‍മ്മിച്ച അപ്പന് തമ്പുരാന് സ്മാരക വായനശാല കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.
തേറമ്പില്‍ രാമകൃഷ്ണന് വായനശാല ഭാരവാഹികള്‍ക്ക് താക്കോല്‍ കൈമാറി. അദ്ദഹം എംഎല്‍എ ആ യിരിക്കേയാണ് 30 ലക്ഷം രൂപ ഫണ്ട് അനുവദിച്ചത്. അപ്പന് തമ്പുരാന്റെ ചിത്രം തേറമ്പില്‍ അനാച്ഛാദനം ചെയ്തു.
ചടങ്ങില്‍ വായനശാല പ്രസിഡണ്ട് കാരാട്ട് പ്രഭാകരന് അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല സംഘം ജില്ല പ്രസിഡണ്ട് മുരളി പെരുനെല്ലി എംഎല്‍എ മേയര്‍ അജിത ജയരാജന്, മുന്‍ മേയര്‍ കെ.രാധാകൃഷ് ണന്, വായനശാല സെക്രട്ടറി എ.പി രാജന്, നിര്‍മ്മിതി പ്രോജക്ട് ഡയറക്ടര്‍ എം.എം ബോസ് കോ, വൈസ് പ്രസിഡണ്ട് എന്‍. ശങ്കുണ്ണിമേനോന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: