തിരൂര്‍: സംസ്കാരപൈതൃക പഠനമേഖലകളിലെ പുത്തന്‍ പ്രവണതകളും പ്രതിസന്ധികളും ചര്‍ച്ച ചെയ്യുന്ന മൂന്ന് ദിവസത്തെ അന്താരാഷ്ട്ര സംസ്കാര പൈതൃക സമ്മേളനം സംസ്കൃതി 17ന് മലയാളസര്‍വകലാശാലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. രംഗശാല ഓഡിറ്റോറിയത്തില്‍ നാളെ കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.കെ.കെ.എന്‍.കുറുപ്പ് ഉദ്ഘാടനം ചെയ്യും. വൈസ് ചാന്‍സലര്‍ കെ.ജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന ഉദ്ഘാടന സമ്മേളനത്തില്‍ അമേരിക്കയിലെ ചാള്‍സ്റ്റണ്‍ കോളേജിലെ വിഷ്വല്‍ ആര്‍ട്സ് വിഭാഗം പ്രൊഫസര്‍. മേരി ബെത്ത്ഹെസ്റ്റന് മുഖ്യപ്രഭാഷണം നടത്തും.
അറുനൂറോളം പേര് പ്രതിനിധികളായി എത്തുന്ന മേളയില്‍. സംസ്കാരപൈതൃകപഠനമേഖലയിലെ നാല്പതോളം വിദഗ്ദ്ധര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും.
മേളയുടെ ഭാഗമായി ഒരുക്കുന്ന സാംസ്കാരി പ്രദര്‍ശനത്തില്‍ കിര്‍ത്താഡ്സ്, ഇരിങ്ങല്‍ സര്‍ഗ്ഗാലയ ക്രാഫ്റ്റ് വില്ലേജ്, പുരാവസ്തുവകുപ്പ്, കാലിക്കറ്റ് സര്‍വകലാശാലയുടെ ചരിത്ര, ഫോക്ലോര് വിഭാഗങ്ങള്‍, കോട്ടക്കല്‍ ആര്യവൈദ്യശാല, മലയാളസര്‍വകലാശാല തുടങ്ങിയ സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍ സജ്ജീകരിക്കും. ദിവസേന 10 മുതല്‍ അഞ്ചുവരെയാണ് പ്രദര്‍ശനം. കുരുത്തോലകൊണ്ട് കരകൗശല വസ്തുകള്‍ ഒരുക്കുന്ന ശില്‍പ്പശാലയും സംഘടിപ്പിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പ്രദര്‍ശനം കാണാന്‍ പ്രത്യേക സൗകര്യമൊരുക്കും.
സമ്മാപനസമ്മേളനം 29ന് പ്രൊഫ. പി.കെ.മൈക്കിള്‍ തരകന് ഉദ്ഘാടനം ചെയ്യും. അംബികാസുതന്‍ മാങ്ങാട് മുഖ്യാതിഥിയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: