കോഴഞ്ചേരി: ഭാരതീയ സംസ്കാരത്തെ മറ്റ് സംസ്്കാരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും മഹത്തരവും, മഹനീയവും കാലാതീതവുമായി നിലനില്ക്കുന്നതുമാണ് നമ്മുടെ സംസ്കാരം. ഇത് മനുഷ്യ നിലനില്‍പ്പിന് ആവശ്യവുമാണെന്നും ധാര്‍മ്മിക ബോധം വളര്‍ത്തി ഭാരത സംസ്കാരം രൂഢമൂലമാക്കുവാനുമാണ്.അയ്യപ്പസത്രം ആചരിക്കപ്പെടുന്നതെന്ന് ഹൈക്കോടതി ജസ്റ്റിസ് പി.ഡി. രാജന് പറഞ്ഞു. പുല്ലാട് കുറുങ്ങഴക്കാവ് നടന്ന അയ്യപ്പസത്രത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ ഗുരുസ്വാമി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരത സംസ്കാരം വളര്‍ത്തിയെടുത്തത് എങ്ങനെയെന്ന് ഇന്നത്തെയും വരും തലമുറയ്ക്കും പറഞ്ഞു കൊടുക്കുവാന്‍ ഇതുപോലെയുള്ള സത്രങ്ങള്‍ക്ക് സാധിക്കട്ടെയെന്നും ലോകത്തിന് വെളിച്ചമായി വന്ന സംസ്കാരം ഭാരതത്തിന്റേതാണ്. ഒരു ജീവിത ക്രമം പഠിപ്പിച്ചത് വേദങ്ങളാണെന്നും ജസ്റ്റീസ് പി.ഡി. രാജന് പറഞ്ഞു.
ശബരിമലയിലെ നിയമം നിഷ്ഠയിലധിഷ്ടിതമാണ്. ആചാര അനുഷ്ഠാനങ്ങളില്‍ ഭാരതം ഒന്നായിരുന്നു. ഭാരതീയര്‍ ധര്മ്മനിഷ്ടരായി ജീവിക്കുകയും ചെയ്തിരുന്നു. നദികള്‍ ഭാരതത്തെ ഒന്നാക്കിയിരുന്നതായും, സീമാ ജാഗരണ്‍ മഞ്ച് അഖില ഭാരതീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന് പറഞ്ഞു. സമ്പൂര്‍ണ്ണ ഭാരതീയരുടെയും തീര്‍ത്ഥാടന കേന്ദ്രമാണ് ശബരിമല. ഉപാസിക്കുന്ന വ്യക്തിയും ശക്തിയും ഒന്നാകണമെന്നത് ഭാരതീയ ഉപാസന ദര്‍ശനമാണ്. ലിംഗ വര്‍ണ്ണ മത ഭാഷാ വ്യത്യാസമില്ലാതെ എല്ലാവരെയും അയ്യപ്പനായി കാണുന്ന സങ്കല്പം ശബരിമലയുടെ ദര്‍ശനവുമാണ്.
ഹിന്ദുവിനെ സംബന്ധിച്ചിടത്തോളം ശാസ്ത്രസമ്പത്ത് രൂപപ്പെട്ടിരിക്കുന്നത് വേദങ്ങളില്‍നിന്നാണ്. ബൃഹത്തായ ഒരു പാരമ്പര്യവും നമ്മുക്ക് മാത്രമുള്ളതാണ്. ഭാരത സങ്കല്പം ഒരാള്‍ ഉണ്ടാക്കിയതല്ല. അത് ഈശ്വര നിര്‍മ്മിതമാണ്. ധാര്‍മ്മിക വിശ്വാസമാണ് ഭാരതത്തെ ഒരുമിച്ച് നിര്‍ത്തുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ എ. ഗോപാലകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: