അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് പൂരം പുറപ്പാട് ഏപ്രില്‍ രണ്ടിന് നടക്കും. പൂരത്തിന്റെ മുന്നോടിയായി എട്ടുദിവസം നീണ്ടുനില്‍ക്കുന്ന ദ്രവ്യകലശം ഇന്ന് തുടങ്ങും. മീനമാസത്തിലെ മകയിരം നക്ഷത്രത്തിലാണ് തിരുമാന്ധാംകുന്ന് പൂരം പുറപ്പാട്. ഭഗവതിക്കും ഭഗവാനും ഒരേസമയം ഉത്സവച്ചടങ്ങുകള്‍ നടക്കുന്നുയെന്നതാണ് ഇവിടത്തെ പ്രത്യേകത. ഭഗവതിക്ക് 11 ദിവസത്തെ ചടങ്ങുകളും മഹാദേവന് ഒരുദിവസത്തെ ചടങ്ങുമായാണ് ഉത്സവം.
പുറപ്പാട് ദിവസം രാവിലെ എട്ടിന് നങ്ങ്യാര്‍കൂത്തോടെയാണ് പൂരച്ചടങ്ങിന് തുടക്കം. രാവിലെ പത്തിനാണ് ആദ്യത്തെ ആറാട്ടെഴുന്നള്ളിപ്പായ പൂരം പുറപ്പാട്. രാവിലെയും വൈകുന്നേരവും വടക്കെ നട ഇറങ്ങിയുള്ള ആറാട്ടെഴുന്നള്ളിപ്പുകളാണ് പൂരത്തിന്റെ ആകര്‍ഷകമായ ചടങ്ങ്. മൂന്നാം പൂരദിവസമായ ഏപ്രില്‍ നാലിനാണ് ഉത്സവ കൊടിയേറ്റം. നാലാംപൂരത്തിന് പൂരം മുളയിടല്‍, ഏഴാംപൂരത്തിന് ഉത്സവബലി. എട്ടാം പൂരദിവസമായ ഒമ്പതിനാണ് ഭഗവതിക്കും ഭഗവാനും ഒന്നിച്ചുള്ള ആറാട്ടെഴുന്നള്ളിപ്പ്. 11ന് പത്താംപൂരത്തിന്റെ പള്ളിവേട്ട ഏഴുന്നള്ളിപ്പും 12ന് പതിനൊന്നാം പൂരത്തിനുള്ള കാഴ്ചശീവേലിയും അനുബന്ധപൂരം എഴുന്നള്ളിപ്പും പൂരത്തിന്റെ നിറപ്പകിട്ടാര്‍ന്ന ചടങ്ങുളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: