കോഴഞ്ചേരി: അയ്യപ്പസത്രം ഇന്നു മുതല്‍ 29 വരെ പുല്ലാട് കുറുങ്ങഴക്കാവ് ധര്‍മ്മശാസ്താ ക്ഷേത്ര മതിലകത്തു നടക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും ശബരിമല അയ്യപ്പസേവാസമാജത്തിന്റെയും ക്ഷേത്രോപദേശക സമിതിയുടെയും നേതൃത്വത്തില്‍ വിവിധ സമുദായിക, സാംസ്കാരിക, ആധ്യാത്മിക സംഘടനകളുടെ സഹകരണത്തോടെയാണ് അയ്യപ്പമഹാസത്രം. സത്രത്തിനുവേണ്ടി പ്രതിഷ്ഠിക്കുന്ന അയ്യപ്പവിഗ്രഹവും ജ്യോതിയും നിലയ്ക്കല്‍ മഹാദേവ ക്ഷേത്രത്തില്‍ നിന്നും, കൊടിമരവും കൊടികയറും എരുമേലി അയ്യപ്പക്ഷേത്രത്തില്‍ നിന്നും, കൊടിക്കൂറയും മണിയും തകഴി അയ്യപ്പ ക്ഷേത്രത്തില്‍ നിന്നും ഘോഷയാത്രയായി കഴിഞ്ഞ ദിവസം ക്ഷേത്ര സന്നിധിയിലെത്തി.
ഇന്ന്പുലര്‍ച്ചെ 4ന് അഷ്ടദ്രവ്യ ഗണപതി ഹോമത്തോടുകൂടി അയ്യപ്പസത്രത്തിന്റെ ചടങ്ങുകള്‍ ആരംഭിക്കും. രാവിലെ 6ന് സത്രവേദിയില്‍ അയ്യപ്പപ്രതിഷ്ഠ കോഴിക്കോട് ശ്രീകണ്ഠേശ്വരം പറമ്പൂര് രാകേഷ് തന്ത്രി നടത്തും. തുടര്‍ന്ന് നെയ്യഭിഷേകം, അയ്യപ്പ സഹസ്രനാമം, അയ്യപ്പഗീത, ശ്രീഭൂതനാഥ ഉപാഖ്യാനപാരായണം നടക്കും. തുടര്‍ന്ന് 8.30 ന് കൊടിയേറ്റ് നടക്കും. 9ന് ഗോപാലകൃഷ്ണ വൈദിക്, എന്‍.സി.വി.നമ്പൂതിരി എന്നിവര്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് കളഭാഭിഷേകം, മഹാനിവേദ്യം തുടങ്ങിയവ നടക്കും. ഉച്ചകഴിഞ്ഞ് 3ന് അയ്യപ്പസത്രം പ്രശസ്ത സംഗീത സംവിധായകന് ഗംഗൈ അമരന് ഉദ്ഘാടനം ചെയ്യും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് അധ്യക്ഷനാകും. സച്ചിദാനന്ദ സ്വാമികള്‍, ജെ. നന്ദകുമാര്‍, മഞ്ചേരി ഭാസ്കരന് നായര്‍, അജയകുമാര്‍ വല്ലൂഴത്തില്‍, പി. മഹേഷ് എന്നിവര്‍ പ്രസംഗിക്കും. രാത്രി 7ന് ഡോ.എന്‍. ഗോപാലകൃഷ്ണന് പ്രഭാഷണം നടത്തും. തുടര്‍ന്ന് 8.15ന് സിനിമ പിന്നണി ഗായകന് ജയന് നടത്തുന്ന അയ്യപ്പഗാനാമൃതം.
25ന് പുലര്‍ച്ചെ 4ന് സൂര്യകാലടിമന സൂര്യന് ജയന് തന്ത്രിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ അഷ്ടദ്രവ്യ ഗണപതി ഹോമം . നെയ്യഭിഷേകം, ഭൂതനാഥോപാഖ്യാനം, അയ്യപ്പ സഹസ്രനാമം, ശനീശ്വര പൂജ എന്നിവ നടക്കും. ഉച്ചകഴിഞ്ഞ് 3ന് നടക്കുന്ന ഗുരുസ്വാമി സംഗമത്തില്‍ മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയുരപ്പ എംപി മുഖ്യാതിഥിയായിരിക്കും. ദേവസ്വം ബോര്‍ഡ് മെമ്പര്‍ അജയ് തറയില്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ഹൈക്കോടതി ജഡ്ജി പി.ഡി. രാജന് ഗുരുസ്വാമി സംഗമം ഉദ്ഘാടനം ചെയ്യും. സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരി, എ. ഗോപാലകൃഷ്ണന്, ദേവി ജ്ഞാനാഭനിഷ്ഠ, അജിത് പുല്ലാട് എന്നിവര്‍ പ്രസംഗിക്കും. വൈകിട്ട് 5.30 ന് അഷ്ടപദിലയം, രാത്രി 8.30ന് തൃശൂര്‍ മുളങ്കുന്നത്തുകാവ് തിയാടി രാമന് നമ്പ്യാരും സംഘംവും അവതരിപ്പിക്കുന്ന അയ്യപ്പന് തീയാട്ടും, പന്ത്രീരായിരത്തിയെട്ട് തേങ്ങ ഉടയ്ക്കലും നടക്കും.
26ന് പുലര്‍ച്ചെ 4ന് നടക്കുന്ന അഷ്ടദ്രവ്യഗണപതി ഹോമത്തിന് തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്ര തന്ത്രി തരണനല്ലൂര്‍ സതീഷന് തന്ത്രി മുഖ്യ കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് നെയ്യഭിഷേകം, ഭൂതനാഥോപാഖ്യാനം എന്നിവ നടക്കും. ഉച്ച കഴിഞ്ഞ് 3ന് നടക്കുന്ന മാളികപ്പുറം സംഗമം അശ്വതി തിരുനാള്‍ ലക്ഷ്മിഭായി തമ്പുരാട്ടി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ഡോ. ഇന്ദിരരാജന്‍, ബ്രഹ്മകുമാരി ഉഷ, കെ.പി.ശശികല ടീച്ചര്‍, ഭവ്യാമൃതചൈതന്യ എന്നിവര്‍ പ്രസംഗിക്കും. രാത്രി 8.30ന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും സംഘവും അവതരിപ്പിക്കുന്ന ട്രിപ്പിള്‍ തായമ്പക.
27ന് പുലര്‍ച്ചെ 4ന് നടക്കുന്ന അഷ്ടദ്രവ്യഗണപതി ഹോമത്തിന് അക്കീരമണ്‍ കാളിദാസഭട്ടതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് 3ന് നടക്കുന്ന മണികണ്ഠ സംഗമം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. തന്ത്രി കണ്ഠരര് രാജീവരര് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍, ക.ഭ.സുരേന്ദ്രന്, പി.എസ്.നായര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. രാത്രി 8.30ന് ഭക്തിഗാനാമൃതം. 28 ന് പുലര്‍ച്ചെ 4ന് അഷ്ടദ്രവ്യഗണപതി ഹോമത്തിന് മുല്ലപ്പള്ളി കൃഷ്ണന് നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് 3ന് നടക്കുന്ന ശബരിമല ആചാരസംഗമം എറണാകുളം റേഞ്ച് ഐ.ജി. പി.വിജയന് ഐപിഎസ് ഉദ്ഘാടനം ചെയ്യും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ.രാഘവന് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ഗീതാനന്ദസ്വാമികള്, സ്വാമി അയ്യപ്പദാസ്, പി.ജി. ശശികുമാരവര്‍മ്മ എന്നിവര്‍ പ്രസംഗിക്കും.
29ന് ഉച്ചകഴിഞ്ഞ് 3ന് അയ്യപ്പസത്ര സമര്‍പ്പണ സഭ മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്, ഡോ.ആര്.ബാലശങ്കര്‍, ശാന്തിഗിരി ആശ്രമം ഓര്ഗനൈസേഷന് സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി, ശിവബോധാനന്ദ സ്വാമികള്‍, ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍, ചക്കുളത്തുകാവ് ദേവീക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് രാധാകൃഷ്ണന് നമ്പൂതിരി എന്നിവര്‍ പ്രസംഗിക്കും. രാത്രി 8.15ന് ഡോ. താരാകല്യാണും, സൗഭാഗ്യ വെങ്കിടേഷും അവതരിപ്പിക്കുന്ന നൃത്ത സന്ധ്യ നടക്കും.
സത്രവേദിയില്‍ പുഷ്പാഭിഷേകം, കളഭാഭിഷേകം, അപ്പംമൂടല്‍, അഷ്ടദ്രവ്യഗണപതിഹോമം, നെയ്യഭിഷേകം എന്നീ വഴിപാടുകള്‍ നടത്താനുള്ള സൗകര്യവും, സത്രവേദിയിലെത്തുന്ന മുഴുവന്‍ പേര്‍ക്കും സൗജന്യഭക്ഷണ വിതരണവും വിപുലമായ പാര്‍ക്കിംഗ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അയ്യപ്പമഹാസത്ര സമിതി ചെയര്മാന് അജയകുമാര്‍ വല്ലൂഴത്തിലും, ജനറല്‍ കണ്‍വീനര്‍ അജിത് പുല്ലാടും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: