പത്തനംതിട്ട: സര്‍ക്കാര്‍ നയങ്ങള്‍ മൂലം തകര്‍ന്ന കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ വകുപ്പാക്കി സംരക്ഷിക്കണമെന്ന് കേരളാ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് സംഘ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സേവന കരാറിന്റെ അടിസ്ഥാനത്തില്‍ മാത്രം ജീവനക്കാരുടെ ഡ്യൂട്ടി സമയം ക്രമീകരിക്കുക, ശമ്പള പരിഷ്ക്കരണം നടപ്പാക്കുക, എം പാനല്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുക, സര്‍വ്വീസ് ഓപ്പറേഷന് കാര്യക്ഷമമാക്കുക, തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. സംസ്ഥാനട്രഷറാര് എസ്.അജയകുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.എസ്. രഘുനാഥന് അദ്ധ്യക്ഷനായി. സംസ്ഥാന ഡെപ്യൂട്ടി ട്രഷറര്‍ പ്രദീപ് വി. നായര്‍, സെക്രട്ടറി ടി.സിന്ദു, ബിഎംഎസ് ജില്ലാ ഭാരവാഹികളായ ജി.സതീഷ് കുമാര്‍, പി.എസ്.ശശി, എസ്.വി. പ്രമോദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കെഎസ്ടിഇഎസ് ജില്ലാ സെക്രട്ടറി പി. ബിനീഷ് വാര്‍ഷിക റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ ആര്.വിനോദ്കുമാര്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
ഭാരവാഹികളായി എ.എസ്. രഘുനാഥന് (പ്രസിഡന്റ്), പി.ബിനീഷ്, പി.കെ.മദനകുമാര്‍, കെ.എല്‍.യമുനാ ദേവി (വൈസ് പ്രസിഡന്റുമാര്‍), ടി.അശോക് കുമാര്‍ (സെക്രട്ടറി), എസ്.കെ.പ്രേംലാല്‍, ആര്.രാജീവ് കുമാര്‍, ആര്.രാജേഷ് കുമാര്‍ (ജോ. സെക്രട്ടറിമാര്‍) ആര്.വിനോദ്കുമാര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: