പത്തനംതിട്ട: കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ കേരളത്തോടു കാട്ടുന്ന കരുതലുകളെ സ്വന്തം നേട്ടമാക്കി അവതരിപ്പിക്കാന്‍ ശ്രമിച്ച് കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ അപഹാസ്യരാകുന്നു. ആന്റോ ആന്റണി എംപിയും അടൂര്‍ പ്രകാശ് എംഎല്‍എയുമാണ് ജില്ലയില്‍ എട്ടുകാലി മമ്മൂഞ്ഞിനേപ്പോലെ പ്രസ്താവനകള്‍ ഇറക്കുന്നത്.
പത്തനംതിട്ടയിലെ പാസ്പോര്‍ട്ട് സേവാകേന്ദ്രവും, കോന്നിയില്‍ കഴിഞ്ഞ ദിവസം അനുവദിച്ച കേന്ദ്രീയ വിദ്യാലയവുമാണ് ഇരുവരും രാഷ്ട്രീയ നേട്ടത്തിനായി ഹൈജാക്ക് ചെയ്യാന്‍ വിഫലശ്രമം നടത്തുന്നത്. കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാരും കേരളത്തില്‍ യുഡിഎഫും ഭരിക്കുന്ന കാലത്താണ് പത്തനംതിട്ടയിലെ പാസ്പോര്‍ട്ട് സേവാകേന്ദ്രം നിര്‍ത്തലാക്കിയത്. കോളേജ് ജംഗ്ഷനിലെ ജില്ലാ പോലീസ് സുപ്രണ്ട് ഓഫീസിനോടു ചേര്‍ന്നായിരുന്നു സംവിധാനം. പിന്നീട് ജില്ലയില്‍ നിന്നുമുള്ള ആളുകള്‍ കൊല്ലത്തെ പാസ്പോര്‍ട്ട് സേവാകേന്ദ്രത്തെയാണ് ആശ്രയിച്ചിരുന്നത്.വിമര്‍ശനവും പരാതികളും വ്യാപകമായി ഉയര്‍ന്നെങ്കിലും ഇക്കാര്യത്തില്‍ ചെറുവിരല്‍ അനക്കാന്‍ അന്നും എംപിആയിരുന്ന ആന്റോ ശ്രമിച്ചിരുന്നില്ല. കോണ്‍ഗ്രസ് ഹൈക്കമാന്റുമായി ഏറെ അടുപ്പമുള്ള എംപി ഇക്കാര്യത്തില്‍ നിസംഗത പുലര്‍ത്തിയത് പാര്‍ട്ടിയില്‍ തന്നെ ഏറെ ചര്‍ച്ചാവിഷയമായിരുന്നു. എന്നാല്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ ബിജെ പി സര്ക്കാന് പത്തനംതിട്ടയില്‍ പാസ്പോര്‍ട്ട് സേവാകേന്ദ്രം പുനസ്ഥാപിക്കുകയായിരുന്നു. പോസ്റ്റ് ഓഫീസുകള്‍ കൂടുതല്‍ സജീവമാക്കുന്നതിന്റെ ഭാഗമായാണ് ഇതോടു ചേര്‍ന്ന് പാസ്പോര്‍ട്ട് സേവാകേന്ദ്രങ്ങളും എടിഎം കൗകൗണ്ടറുകളും പ്രവര്‍ത്തനം ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ജില്ലയിലെ ജനങ്ങളുടെ ദുരിതം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ ബിജെപിയുടെ ജില്ലാ, സംസ്ഥാന നേതൃത്വങ്ങള്‍ക്ക് കഴിഞ്ഞതാണ് അടിയന്തിരമായി പത്തനംതിട്ടയില്‍ പാസ്പോര്‍ട്ട് സേവാകേന്ദ്രം പ്രവര്‍ത്തനമാരംഭിക്കാനുള്ള സാഹചര്യമൊരുങ്ങിയത്. കേന്ദ്രസര്‍ക്കാരിന്റെ അറിയിപ്പ് പുറത്തു വന്നയുടന്‍ അവകാശവാദവുമായി എംപി രംഗത്തെത്തിയിരുന്നു. പ്രസ്താവനകള്‍ക്കും വാര്‍ത്തകള്‍ക്കും പുറമെ നിരവധി ഫ്ലക്സ് ബോര്‍ഡുകളും സ്ഥാപിച്ചിരുന്നു. പ്രവാസികളെ സഹായിക്കാനെന്ന പേരില്‍ ആറന്മുളയില് അനധികൃതമായി നിര്‍മ്മിക്കാന്‍ ശ്രമിച്ച സ്വകാര്യ വിമാനത്താവള പദ്ധതിയെ വഴിവിട്ട് സഹായി ച്ച കോണ്‍ഗ്രസ് പാര്‍ട്ടി പാസ്പോര്‍ട്ട് സേവാകേന്ദ്രം നിര്‍ത്തലാക്കിയതിനെ അവഗണിച്ചത് വിദേശമലയാളികള്ക്കിടയിലും പ്രതിഷേധത്തിന് കാരണമായിരുന്നു.
ഇതിനു പിന്നാലെ കോന്നിയില്‍ കേന്ദ്രീയ വിദ്യാലയം അനുവദിച്ചുകൊണ്ട് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം വന്നതോടെ അവകാശവാദവുമായി എംപിയും, കോന്നി എംഎല്‍എയും രംഗത്തെത്തി. ആനകുത്തിയില്‍ കോന്നി മെഡിക്കല്‍ കോളേജ് നിര്‍മ്മിക്കുന്നതിനു സമീപത്തായി കേന്ദ്രീയ വിദ്യാലയത്തിനായി സൗകര്യമൊരുക്കാന്‍ നേരത്തേ പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാല്‍ എംഎല്‍എയും എംപിയും ഇറക്കിയ പ്രസ്താവനയില്‍ കേന്ദ്ര സര്‍ക്കാരിന്റെ കരുതലുകളെ മനപ്പൂര്‍വ്വം വിസ്മരിച്ചു എന്നതാണ് ഏറെ രസകരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: