നിലമ്പൂര്‍: എടക്കര കൗക്കാട് പ്രദേശത്തെ മനപൂര്‍വ്വം പ്രശ്നങ്ങളുണ്ടാക്കാന്‍ സിപിഎമ്മിന്റെ ശ്രമം. അണികള്‍ കൊഴിഞ്ഞുപോയതില്‍ വിറളിപൂണ്ട സിപിഎം-ഡിവൈഎഫ്ഐ നേതൃത്വം പുറത്തുനിന്ന് കൊണ്ടുവന്ന ക്രിമിനല്‍ സംഘങ്ങളെ ഉപയോഗിച്ചാണ് കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. ബിജെപി പ്രവര്‍ത്തകര്‍ ചുമരെഴുതി സ്ഥലങ്ങളില്‍ രാത്രിയുടെ മറവില്‍ അതിന് മുകളില്‍ ചായം പൂശി. കൂടാതെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ അസഭ്യം കലര്‍ന്ന മുദ്രവാക്യം വിളിച്ച് പ്രകോപനം നടത്തി. സമീപകാലത്ത് ഈ പ്രദേശത്ത് നിന്ന് നിരവധി കുടുംബങ്ങള്‍ സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. എടക്കര, പാലേമാട്, ചുങ്കത്തറ മേഖലകളില്‍ നിരവധി വിദ്യാര്‍ത്ഥികളും എസ്എഫ്ഐ വിട്ട് എബിവിപിയില്‍ ചേര്‍ന്നു. ഇതാണ് സിപിഎം-ഡിവൈഎഫ്ഐ നേതാക്കളെ വിറളിപിടിപ്പിച്ചിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് പാലേമാട് വിവേകാനന്ദ കോളേജില്‍ എബിവിപി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായതും ഇതിന്റെ ഭാഗമായാണ്. മുമ്പ് കണ്ടിട്ടില്ലാത്തവരെ അടുത്തകാലത്തായി പ്രദേശത്ത് സ്ഥിരമായി കാണുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഇവരാണ് അക്രമത്തിന്റെ പിന്നിലെന്നും ആരോപണമുണ്ട്. അക്രമത്തിനായി പുറത്ത് നിന്നിറക്കിയ ആളുകളാണ് ഇത്തരക്കാരെന്ന സംശയം ബലപ്പെടുകയാണ്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് എടക്കര പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
ചായം പൂശലിന് ശേഷം സിപിഎമ്മുകാര്‍ തമ്മില്‍ വാക്കേറ്റവും തുടര്‍ന്ന് അടിപിടിയുമുണ്ടായി. ഇതില്‍ മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇത് ബിജെപിയുടെ മേല്‍ ആരോപിച്ച് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനാണ് സിപിഎമ്മിന്റെ ശ്രമം. താനൂര്‍ തീരപ്രദേശത്തും മലപ്പുറം ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടായിരുന്നു സിപിഎം അക്രമം നടത്തിയത്. ലോകസഭ മണ്ഡലത്തിന് പുറത്ത് അക്രമം നടത്തി ജനശ്രദ്ധ അവിടേക്ക് തിരിച്ചുവിടാനുള്ള തന്ത്രമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: