കോട്ടക്കല്‍: ചെട്ടിയാംതൊടി ശ്രീസുബ്രഹ്മണ്യ ക്ഷേത്രത്തില്‍ വന്‍മോഷണം. ശ്രീകോവിലിന്റെ വാതില്‍ തകര്‍ത്ത് വിഗ്രഹം കവര്‍ന്നു. രാവിലെ അഞ്ച് മണിക്ക് ക്ഷേത്രം തുറക്കാനെത്തിയ ശാന്തിയാണ് ആദ്യം വിവരം അറിഞ്ഞ്. ശ്രീകോവിലിന്റെ വാതില്‍ തകര്‍ത്ത് ഉള്ളിലേക്ക് മറിച്ചിട്ട നിലയിലായിരുന്നു. വിഗ്രഹത്തിന്റെ പ്രഭാമണ്ഡലം, ശൂലം എന്നിവ പുറത്ത് കിടക്കുന്നുണ്ടായിരുന്നു. തിടപ്പള്ളിയും തകര്‍ത്തിട്ടുണ്ട്. ഇതിന് മുമ്പ് രണ്ടുതവണ ഈ ക്ഷേത്രത്തില്‍ മോഷണശ്രമം നടന്നിട്ടുണ്ട്.
കോട്ടക്കല്‍ പോലീസും മലപ്പുറം വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: