വരാക്കര : കാളക്കല്ലില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസ്സിന്റെ ചില്ല് കല്ലെറിഞ്ഞ് തകര്‍ത്തു. ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന ബസ്സിനു നേരെ ബൈക്കില്‍ എത്തിയ രണ്ട് പേരാണ് കല്ലെറിഞ്ഞതെന്ന് നാട്ടുകാര്‍ പറഞ്ഞു. ശബ്ദം കേട്ട് നാട്ടുകാര്‍ സ്ഥലത്തെത്തിയപ്പോള്‍ കല്ലെറിഞ്ഞവര്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.
തൃശൂര്‍-വരന്തരപ്പിള്ളി റൂട്ടില്‍ ഓടുന്ന സീനമോള്‍ എന്ന ബസ്സിന്റെ ചില്ലാണ് തകര്‍ത്തത്. ഇതേ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന മറ്റൊരു ബസ്സ് സമയക്രമം പാലിക്കാതെ ഓടുന്നതുമായി ബന്ധപ്പെട്ട് സീനമോള്‍ ബസ്സിന്റെ ഉടമ കോടതിയെ സമീപിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാകാം ബസ്സിന്റെ ചില്ലെറിഞ്ഞ് തകര്‍ത്തതെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞു. വരന്തരപ്പിള്ളി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
















