കോഴഞ്ചേരി: പ്രകൃതിയേയും നദിയേയും സംരക്ഷിക്കുക എന്ന സന്ദേശവുമായി ഹിന്ദു ഐക്യവേദി കോഴഞ്ചേരി താലൂക്കിന്റെ ആഭിമുഖ്യത്തില്‍ ലോക ജലദിനം ആചരിച്ചു. വടശ്ശേരിക്കരമുതല് ആറാട്ടുപുഴ വരെയുള്ള പ്രദേശത്തെ അറവുശാലയിലെ മാലിന്യങ്ങളും, വ്യവസായങ്ങളുടെ മാലിന്യങ്ങളും പമ്പാനദിയിലാണ് നിക്ഷേപിക്കുന്നത്. മണല്‍ വാരല്‍ മൂലം ഏകദേശം 18 അടിയോളം പമ്പാനദി താഴുകയും ജലത്തിന്റെ അളവ് കുറയുകയും ചെയ്തു. പമ്പാനദിയുടെ സമീപ പ്രദേശത്തുള്ള കിണറുകളിലെ വെള്ളം വറ്റി തുടങ്ങി. വരള്‍ച്ച അനുഭവപ്പെടുമ്പോള്‍ പമ്പാനദിയിലെ ജലത്തെ ആശ്രയിച്ച് കഴിയുന്നവരാണ് സമീപ പ്രദേശത്തുള്ളവരില്‍ കൂടുതലും. ഇതിന്റെ ഭാഗമായി പമ്പയെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി കോഴഞ്ചേരിയില്‍ നടന്ന യോഗം താലൂക്ക് പ്രസിഡന്റ് മോഹന്‍ ദാസിന്റെ അധ്യക്ഷതയില്‍ ജില്ല വൈസ് പ്രസിഡന്റ് കെ.പി. സോമന് ഉദ്ഘാടനം ചെയ്തു. താലൂക്ക് ജനറല്‍ സെക്രട്ടറി മനോജ് കോഴഞ്ചേരി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: