മലപ്പുറം: ജനങ്ങളെ കബളിപ്പിക്കുന്ന ഇടത് വലത് അവിശുദ്ധ കൂട്ടുകെട്ടിനെതിരെയുള്ള വിധിയെഴുത്താകും മലപ്പുറം ഉപതെരഞ്ഞെടുപ്പെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ ഇടത് വലത് എംപിമാര്‍ ഇവിടെ ഒത്തുകളിച്ച് കേരള ജനതയെ വഞ്ചിക്കുകയും ദല്‍ഹിയില്‍ എത്തിയാല്‍ പരസ്യമായി ഒന്നിക്കുകയും ചെയ്യുന്നതാണ് രീതി. ടി.കെ.ഹംസയും കെ.പി.എ.മജീദും പരസ്പരം പോരാടി പച്ചയെ ചുവപ്പിച്ച് ദല്‍ഹിയില്‍ എത്തിയപ്പോള്‍ ലീഗ് നേതാവിനെ കേന്ദ്രമന്ത്രിയാക്കാന്‍ കൈ പൊക്കിയ ചരിത്രം മലപ്പുറത്തിനുണ്ട്.
2014ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ:എന്‍.ശ്രീപ്രകാശിനെ തന്നെയാണ് ഉപതെരഞ്ഞെടുപ്പിലും എന്‍ഡിഎ രംഗത്തിറക്കിയിരിക്കുന്നത്. എന്‍ഡിഎ വിജയിച്ചാല്‍ വെറുമൊരു എംപിയെ ആയിരിക്കില്ല പകരം കേന്ദ്രമന്ത്രിയെയാരിക്കും മലപ്പുറത്തിന് ലഭിക്കുക.
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ അഴിമതി ഇല്ലാത്ത വികസന പ്രവര്‍ത്തനം ചര്‍ച്ച ചെയ്യാനാണ് ഈ തെരഞ്ഞെടുപ്പിലും ബിജെപി ആഗ്രഹിക്കുന്നത്. മുസ്ലീം ലീഗും സിപിഎമ്മും വര്‍ഗീയ വികാരമിളക്കി ന്യൂനപക്ഷ സമുദായത്തിന്റെ വോട്ട് നേടാന്‍ മല്‍സരിക്കുമ്പോള്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ വികസനത്തിന് വേണ്ടി അഴിമതിരഹിതമായ മോദി സര്‍ക്കാരിന് വോട്ട് ചെയ്ത് പിന്തുണ നല്‍കും.
എട്ട് മാസത്തെ സംസ്ഥാന ഭരണം കൊണ്ട് ജനം വലഞ്ഞിരിക്കുകയാണ്. സ്വജനപക്ഷപാതം, വിലക്കയറ്റം, അഴിമതി സ്ത്രീ പീഡനം, ദളിത് പീഡനം, കലാലയങ്ങളിലെ ഇടിമുറികളിലെ മര്‍ദ്ദനവും കൊലപാതകവും, കുടിവെള്ളക്ഷാമം, റേഷന്‍ പ്രതിസന്ധി തുടങ്ങിയവയെല്ലാം ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. പോലീസിനെ കളിപ്പാവയാക്കി സമ്പന്നരും ഇടത് നേതാക്കളും കലാലയങ്ങളിലെ എസ്എഫ്ഐയും ചേര്‍ന്ന് സംസ്ഥാനത്തിന്റെ നിയമവാഴ്ച അട്ടിമറിച്ചിരിക്കുകയാണ്. ഇതിനെതിരെയുള്ള ജനങ്ങളുടെ പ്രതികരണവും ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥി അഡ്വ.എന്‍.ശ്രീപ്രകാശ്, മേഖലാ സെക്രട്ടറി എന്‍.പ്രേമന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: