പത്തനംതിട്ട: കേരളവൈദ്യുതിമസ്ദൂര്സംഘ് ജില്ലായോഗം ബിഎംഎസ്.ജില്ലാവൈസ്പ്രസിഡന്റ് പി.എസ്. ശശി ഉദ്ഘാടനം ചെയ്തു. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതിയായ ദീനദയാല്ഉപാദ്ധ്യായഗ്രാമയോജന സംസ്ഥാനത്ത് നടപ്പാക്കുമ്പോള്‍ ഇടതുസംഘടനകള്‍ രാഷ്ട്രീയവല്‍ക്കരിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. സമ്പൂര്ണ്ണവൈദ്യൂതീകരണത്തിന്റെ ഭാഗമായി കെഎസ്ഇബി നല്കുന്ന മീറ്ററില്‍ പോലും ഡിഡിയുജിവൈഎന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇടതുസംഘടനകള്‍ ഇത് സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കുന്നപദ്ധതിയെന്നാണ് പ്രചരിപ്പിക്കുന്നത്. ഇത് നീതികരിക്കാനാവില്ലെന്നും അദ്ദേഹംപറഞ്ഞു.
കെഎസ്ഇബിയിലെ ജീവനക്കാരുടെ ജോലിസമയം എട്ട് മണിക്കൂര്‍ ആക്കുക,എല്ലാസെക്ഷന് ഓഫിസുകളിലും ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കുക,പങ്കാളിത്തപെന്‍ഷന്‍ പിന്‍വലിക്കുക തുടങ്ങിയ വിവിധആവശ്യങ്ങളും യോഗം ഉന്നയിച്ചു. കേരളവൈദ്യുതിമസ്ദൂര്സംഘ് ജില്ലാ സംഘടനാസെക്രട്ടറി പി.ജി.ഹരികുമാര്‍ അദ്ധ്യക്ഷതവഹിച്ചു.ജില്ലാജനറല്‍സെക്രട്ടറി അനില്‍വി.ആര്.ജില്ലാസെക്രട്ടറി സുഭാഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: