പത്തനംതിട്ട:കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഈ മാസം അവസാനത്തോടെ 40000 പശുക്കളെ ഉള്‍പ്പെടുത്തുമെന്ന് ക്ഷീരവികസന മന്ത്രി അഡ്വ. കെ.രാജു പറഞ്ഞു.
അടൂര്‍ അമ്മകണ്ടകരയില്‍ ജില്ലാ ക്ഷീരസംഗമവും ക്ഷീര പരിശീലന കേന്ദ്രവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കന്നുകാലി ഇന്‍ഷുറന്‍സും കടാശ്വാസ പദ്ധതിയും ക്ഷീരകര്‍ഷകര്‍ക്ക് ഏറെ പ്രയോജനം ചെയ്യും. കടാശ്വാസ പദ്ധതിയില്‍ ഒരു ലക്ഷം രൂപ വരെ ക്ഷീരകര്ഷന് സമാശ്വാസം ലഭിക്കും. പാലുത്പാദനത്തില്‍ മുേന്നറുന്നതിന് എം.എല്‍.എമാര്‍, മറ്റു ജനപ്രതിനിധികള്‍, വകുപ്പിലെ ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍, സംഘങ്ങള്‍ എന്നിവര്‍ കൂട്ടായി ശ്രമിക്കണം. ഒറ്റക്കെട്ടായി മുന്നോട്ടുപോയാല്‍ പാല് ഉത്പാദനത്തില്‍ സ്വയംപര്യാപ്തത നേടാനാവും.
പാലുത്പാദനം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ സഹായം സര്‍ക്കാര്‍ നല്‍കും. തൊഴില്‍ വ്യവസ്ഥകള്‍ക്കുണ്ടായ മാറ്റംമൂലം വിദേശരാജ്യങ്ങളില്‍ നിന്ന് യുവാക്കള്‍ തിരിച്ചെത്തിക്കൊണ്ടിരിക്കുന്നു. ക്ഷീരമേഖലയിലെ സാധ്യതകളെയും സഹായങ്ങളെയും കുറിച്ചുള്ള അന്വേഷണം ഇവരില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ക്ഷീരകര്‍ഷകര്‍ക്കായി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. അമ്മകണ്ടകരയിലെ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ആവശ്യമായ ആധുനിക സൗകര്യങ്ങളൊരുക്കി മികച്ചതാക്കുമെന്നും. മന്ത്രി പറഞ്ഞു.
ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൗദാരാജന്‍, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ എലിസബത്ത് അബു, പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.പ്രസകുമാരി, ജില്ലാ പഞ്ചായത്തംഗം ടി.മുരുകേഷ്, ക്ഷീരവികസന ഡെപ്യുട്ടി ഡയറക്ടര്‍ കെ.ടി രാജന്, തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: