പത്തനംതിട്ട: പുല്ലാട് കുറുങ്ങഴക്കാവ് ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിലെ അയ്യപ്പമഹാസത്രത്തിന് മുന്നോടിയായി 1008നാളീകേരത്തിന്റെ അഷ്ടദ്രവ്യഗണപതിഹോമം നടന്നു.ക്ഷേത്രംതന്ത്രി കണ്ഠരര് മോഹനരുടെ കാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്.തുടര്‍ന്ന് രാവിലെ8ന് ഗീതാജ്ഞാനപാരയണയജ്ഞവും നടന്നു.
24മുതല്‍ 29വരെയാണ് അയ്യപ്പമഹാസത്രം നടക്കുന്നത്. സത്രത്തിന് മുന്നോടിയായുള്ള രഥഘോഷയാത്രകള്‍ 22ന് നടക്കും. സത്രവേദിയിലേക്കുള്ല അയ്യപ്പവിഗ്രഹവും ജ്യോതിയും വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര നിലയ്ക്കല്‍ മഹാദേവക്ഷേത്രത്തില്‍ നിന്നും,കൊടിമരവും കൊടിക്കയറും എരുമേലി അയ്യപ്പക്ഷേത്രത്തില്‍ നിന്നും,കൊടിക്കൂറയും മണിയും തകഴി അയ്യപ്പക്ഷേത്രത്തില്‍ നിന്നുമാണ് ആരംഭിക്കുന്നത്.മൂന്നുഘോഷയാത്രകളും വൈകിട്ട് 5മണിയോടെ പുല്ലാട് ഹൈസ്ക്കൂള് ജംങ്ഷനില്‍ എത്തിച്ചേരും. അവിടെനിന്നും മുത്തുക്കുട,താലപ്പൊലി,ചെണ്ടമേളം,അമ്മന്‍കുടം,പമ്പമേളം എന്നിവയുടെ അകമ്പയിയോടെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചാനയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: