ലോക അങ്ങാടിക്കുരുവി ദിനം ഇന്ന്
കുരുവികള്‍ക്ക് കോന്നിയില്‍
കൂടൊരുങ്ങുന്നു
പത്തനംതിട്ട: ലോക അങ്ങാടിക്കുരുവി ദിനമായ ഇന്ന് കുരുവികള്‍ക്ക് കോന്നിയില്‍ കൂടൊരുങ്ങുന്നു. കോന്നിയിലെ വ്യാപാര കേന്ദ്രങ്ങളോടു ചേര്‍ന്ന് കുരുവികള്‍ക്കായി നൂറുകണക്കിനു കൂടുകള്‍ വച്ചുനല്കും. മനുഷ്യരുമായി സഹവഹിച്ചു ജീവിക്കുന്ന ഈ കുഞ്ഞിക്കിളികള്‍ ഇന്നു വംശനാശഭീഷണിയിലാണ്. ഇന്റര്‍നാഷണല്‍ യൂണിയന് ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ആന്‍ഡ് നാച്യുറല്‍ റിസോഴ്സിന്റെ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ റെഡ്ഡേറ്റാ ബുക്കില്‍ ഉള്‍പ്പെട്ടിരിക്കുകയാണ് അങ്ങാടിക്കുരുവികളും. അരിക്കടകളോടും പലചരക്ക് വ്യാപാര കേന്ദ്രങ്ങളോടും ചേര്‍ന്നാണ് വ്യാപകമായി ഒരുകാലത്ത് അങ്ങാടിക്കുരുവികളെ കണ്ടിരുന്നത്. പഴയകാലത്ത് വ്യാപാര സ്ഥാപനങ്ങളോടു ചേര്‍ന്ന് ഇവയ്ക്ക് കൂടൊരുക്കാന്‍ മണ്കലങ്ങള് വച്ചുനല്കിയിരുന്നത് ഇന്നില്ല. അന്തരീക്ഷ മലിനീകരണവും റേഡിയേഷന് സാധ്യതയും കിളികളുടെ എണ്ണത്തില്‍ കുറവുണ്ടായതില്‍ കാരണമായെന്ന് ഈ മേഖലയില്‍ പഠനം നടത്തുന്ന പരിസ്ഥിതി പ്രവര്ത്തകന് ചിറ്റാര്‍ ആനന്ദന് ചൂണ്ടിക്കാട്ടി. ജില്ലയില്‍ തന്നെ കൂടുതല്‍ കുരുവികള്‍ കാണപ്പെടുന്ന പ്രദേശമായതിനാലാണ് കോന്നിയില്‍ ഇവയ്ക്ക് കൂടുതല്‍ കൂടുകള്‍ വച്ചു നല്‍കുന്നത്. സ്പാരോ നേച്ചര്‍ കണ്‍സര്‍വേഷന്‍ ഫോറത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെയാണ് കുരുവിക്ക് ഒരുകൂട് പദ്ധതി നടപ്പാക്കുക. ഇതനുസരിച്ച് ടൗണിലെ വ്യാപാര സ്ഥാപനങ്ങളോടു ചേര്‍ന്ന് മണ്കലങ്ങള് വച്ചുനല്കി ഇവയുടെ വംശവര്‍ധനവിന് സാധ്യതയൊരുക്കും. കൂടുകള്‍ സംരക്ഷിക്കാനും സംഘാടകര്‍ മുന്നിട്ടുണ്ടാകുമെന്നും ചിറ്റാര്‍ ആനന്ദന് പറഞ്ഞു.
അങ്ങാടിക്കുരുവി ദിനമായ ഇന്ന് രാവിലെ ഒന്്പതിന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന ഡോക്യുമെന്റെറി പ്രദര്‍ശനവും സെമിനാറും അടൂര്‍ പ്രകാശ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കോന്നിയൂര്‍ പി.കെ. മുഖ്യപ്രഭാഷണം നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റെ് എം. രജനി അധ്യക്ഷത വഹിക്കും. വൈസ്പ്രസിഡന്റെ് പ്രവീണ്‍ പ്ലാവിളയില്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അംഗങ്ങളായ ലീലാ രാജന്, റോജി ഏബ്രഹാം, ഗ്രാമപഞ്ചായത്തംഗങ്ങളായ മോഹന്‍ കാലായില്‍, ദീനാമ്മ റോയി, അനി സാബു, എന്‍.എന്‍. രാജപ്പന്, തുളസി മോഹന്‍, ഓമന തങ്കച്ചന്, ബിജി കെ.വര്‍ഗീസ്, റോജി ബേബി, മാത്യു പറപ്പള്ളില്‍, സുലേഖ ബി. നായര്‍, റ്റി. സൗദാമിനി,അഡ്വ. റ്റി.എസ്. മോഹന്‍, ഫിറോസ് കോന്നി തുടങ്ങിയവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: