തിരൂര്‍: സിപിഎം നിരന്തരം അക്രമം നടത്തുന്ന പടിഞ്ഞാറേക്കരയില്‍ പോലീസിന്റെ നരനായാട്ട്. കഴിഞ്ഞ ദിവസം രാത്രി സ്ഥലത്തെത്തിയ എസ്ഐയും കൂട്ടരും ദളിത് സ്ത്രീകള്‍ക്ക് നേരെ വധഭീഷണി മുഴക്കി. സഹോദരിമാരായ ചുക്കശ്ശേരി പുഷ്പയേയും (38) പുഷ്പലതയേയും(45) ആണ് തിരൂര്‍ എസ്.ഐ രഞ്ജിത്തിന്റെ നേതൃത്വത്തിലെത്തിയ നാല്പതോളം പോലീസ് സംഘം ഭീഷണിപ്പെടുത്തിയത്. വീടിന്റെ പിന്‍വശത്തെ വാതില്‍ ചവിട്ടി പൊളിച്ച് അകത്ത് കയറി കൊലക്കേസ് പ്രതി ഇവിടെ ഒളിച്ചിരിക്കുന്നുണ്ടോടി ‘എന്നാ ക്രോശിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബൂട്ടിട്ട് പുഷ്പയുടെ കാലിന് ചവിട്ടുകയും പുഷ്പലതയുടെ ഇടുപ്പിന് ചവിട്ടി വീഴ്ത്തുകയും. അസഭ്യം പറയുകയും ‘എല്ലാത്തിനെയും കൊന്നു തള്ളുമെടി ‘എന്ന് പറഞ്ഞ് തോക്ക് നെഞ്ചത്ത് കുത്തിപ്പിടിക്കുകയും ചെയ്തു. പട്ടികജാതി വിഭാഗത്തിലുള്ള മത്സ്യത്തൊഴിലാളി കുടുംബമാണ് അക്രമിക്കപ്പെട്ടത്. പരിക്കേറ്റ ഇരുവരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഇവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. സിപിഎമ്മിന്റെ ഒത്താശയോടെ നടക്കുന്ന പോലീസിന്റെ സ്ത്രീകള്‍ക്കെതിരെയുള്ള ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആഭ്യന്തരവകുപ്പ് ഗൗരവപൂര്‍വ്വം ഈ വിഷയം കൈകാര്യം ചെയ്യണം. സംസ്ഥാനത്ത് അരാജകത്വം നിലനില്ക്കുന്നു. സിപിഎം ഒത്താശയോടെയുള്ള ഇത്തരത്തിലുള്ള അക്രമം ജനാധിപത്യത്തിന് ഭൂഷണമല്ല. ദേശീയ വനിതാ കമ്മീഷനും, മനുഷ്യാവകാശ കമ്മീഷനും, പട്ടികജാതി കമ്മീഷനും പരാതി കൊടുക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് പടിഞ്ഞാറേക്കരയിലും അദ്ദേഹം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: