കരുവാരകുണ്ട്: പഞ്ചായത്തില്‍ ലീഗിന്റെ തന്നിഷ്ടം നടക്കില്ലെന്നും കേവലഭൂരിപക്ഷമില്ലത്ത ലീഗ് ഭരണസമിതിയുടെ അഹങ്കാരം ഇനിയു അനുവദിക്കില്ലെന്നും കോണ്‍ഗ്രസ്. ലീഗിനെതിരെ സിപിഎം അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ പിന്തുണക്കുമെന്ന് കോണ്‍ഗ്രസ്സ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് വി.ആബിദലി, ഉപനേതാവ് വി.ഷബീര്‍ അലി എന്നിവര്‍ പറഞ്ഞു. 21 അംഗ ഭരണസമിതിയില്‍ ലീഗ്- 9, കോണ്‍-7, സിപിഎം- 5 എന്നിങ്ങനെയാണ് കക്ഷിനില. അങ്കണവാടി കലോത്സവം 18ന് പുന്നക്കാട് ജിഎല്‍പി സ്കൂളില്‍ വച്ച് നടത്തുന്നതിന് നേരത്തേയെടുത്ത തീരുമാനത്തിനെതിരെ പുന്നക്കാട് ഗ്രാമപഞ്ചായത്തംഗമായ ലീഗിലെ പി.ഷൗക്കത്തലി രംഗത്തെത്തിയതാണ് കോണ്‍ഗ്രസ് നേതാക്കളെ ചൊടിപ്പിച്ചത്. എന്നാല്‍ വാര്‍ഡംഗമായ തന്നെ അറിയിക്കാതെ പരിപാടി നിശ്ചയിച്ചതുകൊണ്ടാണ് എതിര്‍ത്തതെന്ന് ഷൗക്കത്തലി പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന ബോഡ് മീറ്റിംഗില്‍ കോണ്‍ഗ്രസും സിപിഎമ്മും സംയുക്തമായി ലീഗിനെതിരെ രംഗത്ത് വന്നിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ കരുവാരകുണ്ടില്‍ യുഡിഎഫ് സംവിധാനത്തിലല്ലായിരുന്നു മത്സരം. ലീഗും കോണ്‍ഗ്രസും പരസ്പരം ബലപരീക്ഷണം നടത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: