ചെങ്ങന്നൂര്‍: എംസി റോഡില്‍ ഹാച്ചറി ജംഗ്ഷന് സമീപം വ്യാഴാഴ്ച രാവിലെ ഉണ്ടായ കടന്നല്‍ ആക്രമണത്തില്‍ യാത്രക്കാര്‍ക്ക് ഉള്‍പ്പെടെ പതിനഞ്ചോളം പേര്‍ക്ക് കുത്തേറ്റു. രാവിലെ 11ന് സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നിന്നും കടന്നല്‍ കൂട് പൊട്ടി റോഡിലേക്ക് കടന്നലുകള്‍ വ്യാപിച്ചത്. വഴിയോര കച്ചവടക്കാര്‍, നഗരസഭ ശുചിത്വ വിഭാഗം ജീവനക്കാര്‍, ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കും മറ്റ് യാത്രക്കാര്‍ക്കും കടന്നല്‍ കുത്തേറ്റു. കുത്തേറ്റവരില്‍ ഭൂരിഭാഗവും സമീപമുള്ള സ്വകാര്യ ആശുപത്രിയിലും ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലും എത്തി പ്രഥമിക ശുശ്രൂഷ തേടി. മുളക്കുഴ കോട്ടക്കല്‍ വീട്ടില്‍ സണ്ണി എബ്രഹാമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പമ്പാനദി മണിമലയാര്‍ നദികളിലെ വിവിധ കടവുകളില്‍ കളിക്കുവാനിറങ്ങിയവര്‍ക്ക് നീര്‍നായയുടെ കടിയേറ്റു. കല്ലിശ്ശേരി, കുത്തിയതോട്, തൂമ്പില്‍, മുറിയായിക്കര, പിഎച്ച് സെന്റര്‍ കടവ്, കുന്നേല്‍ തുടങ്ങിയ കടവുകളിലും, ഇരമ്മല്ലിക്കര തട്ടാവിളത്ത് കടവ്, മദനശ്ശേരിക്കടവ് തുടങ്ങിയ കടവുകളില്‍ കുളിക്കാനും, തുണി കഴുകാനും ഇറങ്ങിയവര്‍ക്കാണ് നീര്‍നായയുടെ കടിയേറ്റത്. കുര്യത്തറയില്‍ പ്രമോദ്, കുന്നേല്‍ വീട്ടില്‍ രാധാമണി, പ്ലാന്തറയില്‍ ചിന്നമ്മ കോശി, തൈപറമ്പില്‍ ജോജി, ജോര്‍ജ്ജ് കുട്ടി, വിവേക് തുടങ്ങിയവരുടെ കാലില്‍ നീര്‍ന്നായ കടിച്ച് സാരമായ പരുക്ക് പറ്റിയിരുന്നു. ഇവര്‍ ഗവ. ആശുപത്രിയില്‍ എത്തി കുത്തിവെയ്‌പ്പ് എടുത്തു.
















