കുണ്ടറ: കളിസ്ഥലത്തുണ്ടായ നിസാരതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ച ചാറുകാട് പ്രദേശത്തെ ഭീതിയിലാഴ്‌ത്തി പോലീസിന്റെ വീടുകയറി ഭീഷണിപ്പെടുത്തല്‍. സംഭവത്തെ രാഷ്‌ട്രീയമായി മുതലെടുത്ത് നിരപരാധികളായ ആര്‍എസ്എസ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാനുള്ള സിപിഎം ശ്രമത്തിന് ഒത്താശ ചെയ്യുകയാണ് പോലീസ്.
സംഭവം നടക്കുമ്പോള്‍ പ്രദേശത്ത് ഇല്ലാതിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകളില്‍ പോലീസ് നിരന്തരം കയറിയിറങ്ങി ഭീക്ഷണിപ്പെടുത്തുകയാണ്. സംഭവത്തിന് പിന്നില്‍ രാഷ്‌ട്രീയമില്ലെന്നും കളിസ്ഥലത്തെ തര്‍ക്കം രാഷ്‌ട്രീയവല്‍ക്കരിച്ചതാണെന്നും ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ അഞ്ചാലുംമൂട് സ്റ്റേഷനിലെത്തി എസ്‌ഐയോട് പറഞ്ഞെങ്കിലും പോലീസിന്റെ വീടുകയറി ഭീഷണിപ്പെടുത്തല്‍ തുടരുകയാണ്.
രാത്രികാലങ്ങളില്‍ കമ്പിവടിയുമായി എത്തുന്ന പോലീസുകാരെ ഭയന്നു കഴിയുകയാണ് ഇപ്പോള്‍ ചാറുകാട് ഗ്രാമം. ബിജെപിക്ക് സ്വാധീനമുള്ള പ്രദേശമാണ് ചാറുകാട്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി അംഗം ഇവിടെ നിന്നു വിജയിച്ചിരുന്നു. വാര്‍ഡ് അംഗത്തിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിച്ച ബിജെപി പ്രവര്‍ത്തകരെയാണ് സിപിഎം നിര്‍ദ്ദേശാനുസരണം ഇപ്പോള്‍ പോലീസ് കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നത്.
അതേസമയം സിപിഎം പാര്‍ട്ടിസെക്രട്ടറിയായാണ് കൊല്ലം എസിപി ജോര്‍ജ്ജ് കോശി പ്രവര്‍ത്തിക്കുന്നതെന്ന് ബിജെപി നേതൃത്വം ആരോപിച്ചു. സംഭവത്തില്‍ രാഷ്‌ട്രീയമില്ല. സംഘട്ടനത്തില്‍ ഉള്‍പ്പെട്ടവരെ അന്വേഷിച്ച് കണ്ടെത്തണം. കളിസ്ഥലത്തെ തര്‍ക്കത്തെ രാഷ്‌ട്രീയവല്‍ക്കരിച്ച് പ്രദേശത്ത് ഭീകരന്തരീക്ഷം ഉണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. അത് പോലീസിനും അറിയാം. എന്നാല്‍ എസിപിയുടെ ഇടപെടലാണ് നിരപരാധികളായ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകളില്‍ പോലീസ് എത്തുന്നതിന് കാരണമെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.
സംഭവത്തില്‍ ഉള്‍പ്പെടാത്തവരെ കേസില്‍ കുടുക്കിയാല്‍ എസിപി ഓഫീസിന് മുന്നില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് സംഘപരിവാര്‍ സംഘടനകളും അറിയിച്ചിട്ടുണ്ട്. സംഭവത്തിന്റെ നിജസ്ഥിതി ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ധരിപ്പിക്കുകയും ചെയ്യുമെന്നും നേതാക്കള്‍ പറഞ്ഞു. അതേസമയം ആക്രമണവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ പോലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന
















