പരവൂര്‍: പരവൂര്‍ പൂതക്കുളം പഞ്ചായത്തില്‍ രണ്ടാം വാര്‍ഡില്‍ ഭജനമഠം ക്ഷേത്രത്തിന് സമീപം പ്രവര്‍ത്തിക്കുന്ന സേവാഗ്രാമം കേന്ദ്രീകരിച്ച് സാമൂഹ്യവിരുദ്ധര്‍ വിലസുന്നു. പകലും രാത്രിയുമെന്നില്ലാതെ ഇവിടം കേന്ദ്രീകരിച്ച് പ്രദേശത്ത് താമസിക്കുന്ന ചിലരും മറ്റ് സ്ഥലങ്ങളില്‍ നിന്നും വരുന്നവരും കൂടിയാണ് മദ്യപാനവും നാട്ടുകാര്‍ക്ക് ശല്യമാകുന്ന രീതിയിലുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്നത്. വാര്‍ഡ് മെമ്പര്‍ ജയയുടെ ഒത്താശയോടെയാണ് ഈ പ്രവര്‍ത്തികള്‍. കഴിഞ്ഞ ദിവസം ഭജനമഠം ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് ഇവിടെ ഈ സാമൂഹ്യവിരുദ്ധരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. ഇവര്‍ക്കെതിരെ ഈ പ്രദേശത്തുള്ളവര്‍ നിരവധി പരാതികളാണ് പോലീസിന് നല്‍കിയത്. സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്ക് പറ്റിയിരുന്നു. കഴിഞ്ഞദിവസം പ്രദേശത്തെ ജനങ്ങള്‍ ഈ സാമൂഹ്യവിരുദ്ധര്‍ക്കെതിരെ പ്രതിഷേധപ്രകടനം നടത്തിയിരുന്നു. രാത്രിയായാല്‍ സേവാഗ്രാമം കെട്ടിടത്തിന്റെ മുകളില്‍ മദ്യപാനമാണ്. ഇത് ആരെങ്കിലും ചോദ്യംചെയ്താല്‍ അവര്‍ക്കെതിരെ ആക്രമണം അഴിച്ചുവിടുകയാണ്. ഈ സാമൂഹ്യവിരുദ്ധര്‍ക്കെതിരെയും ഇവര്‍ക്ക് ഒത്താശ ചെയ്യുന്ന വാര്‍ഡ് മെമ്പര്‍ക്കെതിരെയും ബിജെപി പഞ്ചായത്ത് സമിതിയും ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.
















