പാലക്കാട്:നിത്യോപയോഗ സാധനങ്ങളുടെ അതിരൂക്ഷമായ വിലകയറ്റത്തിനുകാരണം സംസ്ഥാന സര്‍ക്കാറിന്റെ കെടുകാര്യസ്ഥതയാണെ്ന്ന് ബി.എം.എസ്സ്. ജില്ലാ സെക്ര. സി.ബാലചന്ദ്രന് പറഞ്ഞു. വിലക്കയറ്റും, സംസ്ഥാന സര്‍ക്കാറിന്റെ ദുര്‍ഭരണം, തൊഴിലാളി വിരുദ്ധ ബജറ്റ്, അക്രമരാഷ്ട്രീയം, സ്ത്രീപീഡനും എന്നിവക്കെതിരെ ബി.എം.എസ്സ്. താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും, ധര്‍ണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളി വിരുദ്ധ നയങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് ബി.എം.എസ്സ്. നേതൃത്വം കൊടുക്കുമെും അദ്ദേഹം പറഞ്ഞു. എസ്.സുരേഷ് അദ്ധ്യക്ഷനായി. ജില്ലാ ജോ:സെക്ര’റി വി.രാജേഷ്, പ്രസംഗിച്ചു. മേഖലാ സെക്ര.എസ്.സുദര്ശനന്, എസ്.കണ്ണന് എന്നിവര്‍ സംസാരിച്ചു.ചിറ്റൂര്‍: നിത്യോപയോഗ സാധനങ്ങളുടെ വില അഞ്ച് വര്‍ഷം വര്‍ദ്ധിപ്പിക്കില്ലെന്ന് വാഗ്ദാനം നല്കി അധികാരത്തിലെത്തിയ ഇടതു സര്‍ക്കാര്‍ ഏഴ് മാസം പിന്നിട്ടപ്പോഴേക്കും അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാതീതമായി വര്‍ദ്ധിപ്പിച്ചെന്ന് ബിഎംഎസ് ജില്ലാ ജോ സെക്രട്ടറി സലീം തെന്നിലാപുരം ആരോപിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വില കയറ്റത്തിനെതിരെ ബിഎംഎസ നടത്തിയ താലൂക്ക് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയുകയായിരുന്നു. സംസാരിക്കുകയായിരുന്നു അദ്ദേഹം, കൊടുവായൂര്‍ മേഖലാ പ്രസിഡന്റ് പി മാണിക്യന് അദ്ധ്യക്ഷത വഹിച്ചു ,ജില്ലാ ജോ സെക്രട്ടറി കെ വി ചന്ദ്രന്, വി ശിവദാസ്,സുബഹ്മണ്യന്‍, വി ഗംഗാധരന് എന്നിവര്‍ സംസാരിച്ചു.മണ്ണാര്‍ക്കാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിഎംഎസ് മണ്ണാര്‍ക്കാട് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.നെല്ലിപ്പുഴ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനം സിവില്‍ സ്റ്റേഷനു സമീപം അവസാനിച്ചു.മേഖല പ്രസി.സുജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ്പ്രസി.കെ.ആര്.രാജന് ഉദ്ഘാടനം ചെയ്തു.കെഎസ്ടി എംപ്ലോയ് സംഘ് സംസ്ഥാന സെക്ര.കെ.രാജേഷ്, ബിഎംഎസ് ജില്ലാ ജോ.സെക്ര.എസ്.അമര്‍നാഥ്, ടി.ഉണ്ണികൃഷ്ണന്, ശിവദാസ്, കാളിദാസന്, ശിവശങ്കരന് എന്നിവര്‍ സംസാരിച്ചു.ആലത്തൂര്‍:ആലത്തൂര്‍,വടക്കഞ്ചേരി,കോട്ടായി മേഖലാ കമ്മറ്റികളുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് എസ്.രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു.മേഖലാ സെക്രട്ടറി ആര്.സ്വാമിനാഥന് അധ്യക്ഷതവഹിച്ചു. ജില്ലാ ട്രഷറര്‍ പി.സുന്ദരന്‍, സി.സുന്ദരന്‍, കെ.ടി.സുരേഷ്കുമാര്‍,കെ.ശശികുമാര്‍,സുരേഷ്കുമാര്‍, ടി.സി.ശിവദാസന്‍,വി.രാധാകൃഷ്ണന്, സേതുമാധവന്, എ.രാമചന്ദ്രന് എ്ന്നിവര്‍ സംസാരിച്ചു.പട്ടാമ്പി: ബിഎംഎസ്.പട്ടാമ്പി താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ജില്ലാ പ്രസിഡന്റ് ടി. എം. നാരായണന് ഉദ്ഘാടനം ചെയ്തു. ജില്ലാ ജോ. സെക്രട്ടറിവി.മാധവന്, മേഖലാപ്രസിഡന്റ് ഉണ്ണികൃഷ്ണന്, മേഖലാ സെക്ര.മാരായ വേലായുധന്, വി. ഗോപാലകൃഷ്ണന്, തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: