പാലക്കാട്: വാളയാര്‍ അട്ടപ്പള്ളത്ത് ദളിത് സഹോദരിമാര്‍ പീഡനത്തിനിരയായി മരിച്ച സംഭവങ്ങളില്‍ അറസ്റ്റിലായ പ്രതികളെ കുട്ടികളുടെ ശെല്‍വപുരത്തെ വീട്ടിലും കല്ലങ്കാട്ടെ തറവാട്ടു വീട്ടിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. കനത്ത സുരക്ഷയില്‍ ഇന്നലെ വൈകിട്ടോടെയാണ് രണ്ടുസംഘങ്ങളായി തെളിവെടുപ്പിനെത്തിച്ചത്.
പെണ്‍കുട്ടികളുടെ കല്ലങ്കാട്ടെ തറവാട്ടു വീട്ടിലായിരുന്നു ആദ്യമെത്തിയത്. കുട്ടികളുടെ അമ്മ ഭാഗ്യത്തിന്റെ ചെറിയച്ഛന്റെ മകന് വി. മധുവിനെ തെളിവെടുപ്പിനായി ഇവിടെയെത്തിച്ചത്. വീട്ടിനകത്തെ മുറിക്കുള്ളിലും അടുക്കള ഭാഗത്തുമെത്തിച്ച് വിവരങ്ങള്‍ ശേഖരിച്ചു. തുടര്‍ന്ന് ശെല്‍വപുരത്തെ പ്രദീപ്കുമാറിന്റെ വീട്ടിലും ,പെണ്‍കുട്ടികളുടെ വീട്ടുപരിസരത്തും തെളിവെടുപ്പ് നടത്തി. അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ്.്
പിന്നീട് അച്ഛന്റെ സുഹൃത്തും ഇടുക്കി രാജാക്കാട് സ്വദേശിയുമായ ഷിബു, കുട്ടിമധു എന്ന എം.മധുവിനെയും തെളിവെടുപ്പിനെത്തിച്ചു. പെണ്‍കുട്ടികളുടെ വീട്ടിനുള്ളിലും നിര്‍മാണം പുരോഗമിക്കുന്ന വീട്ടിലുമായിരുന്നു തെളിവെടുപ്പ്. ഷിബു ഏഴു വര്‍ഷത്തോളമായി ഈ കുടുംബത്തോടപ്പമാണു താമസം. പ്രതികളെ തെളിവെടുപ്പിനെത്തിച്ചതും രോഷാകുലരായ നാട്ടുകാര്‍ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയുമുണ്ടായി. പോലീസിനെ തടയാനും ശ്രമമുണ്ടായി. പെണ്‍കുട്ടികളുടെ മരണത്തില്‍ രക്ഷിതാക്കള്‍ക്കും പങ്കുണ്ടെന്നും ഇവരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും അന്വേഷണ ഉദ്യോഗസ്ഥനെ സമീപിച്ചു. രേഖാമൂലം പരാതി നല്കിയാന് അന്വേഷിക്കുമെന്ന് അറിയിച്ച് പ്രതികളുമായി പോലീസ് മടങ്ങി.
തെളിവെടുപ്പിനു ശേഷം പ്രതികളായ നാലുപേരെയും കസബ സ്റ്റേഷനിലെത്തിച്ചു. അന്വേഷണ ചുമതലയുള്ള നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എം.ജെ. സോജന്റെ നേതൃത്വത്തില്‍ ഇവരെ രണ്ടു സംഘങ്ങളായി വീണ്ടും ചോദ്യം ചെയ്തു വരുകയാണ്. കസ്റ്റഡി കാലാവധി തീരാന്‍ രണ്ടു ദിവസം മാത്രം ശേഷിക്കേ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിനു ലഭ്യമായിട്ടുണ്ടെന്നാണു സൂചന. ഇളയപെണ്‍കുട്ടിയുടെ മരണത്തില്‍ കൊലപാതക സാധ്യത ഉള്‍പ്പെടെ പോലീസ് അന്വേഷിക്കുന്നുണ്ട്. റിമാന്‍ഡിലുള്ള പ്രതികളെ കൂടാതെ മറ്റു കൂടുതല്‍ പേരില്‍ നിന്നും മൂത്തകുട്ടി ക്രൂരമായ ലൈംഗിക ചൂഷണത്തിനിരയായിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം. ഉറ്റബന്ധു ഉള്‍പ്പെടെ മൂത്തപെണ്‍കുട്ടിയെ ഉപദ്രവിച്ചിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. വൈകാതെ കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കും.മൂത്ത കുട്ടിയുടെ പുസ്തകത്തിലുണ്ടായിരുന്ന ചില വിവരങ്ങളെപ്പറ്റി അധ്യാപകര്‍ പോലിസിനോട് പറഞ്ഞെങ്കിലും കുട്ടിയുടെ സ്കൂള്‍ ബാഗ് മാത്രമാണ് കിട്ടിയതെന്നും പുസ്തകങ്ങള്‍ കിട്ടിയില്ലെന്നുമാണ് പോലിസ് പറഞ്ഞത്. അവയെല്ലാം കത്തിച്ചു കളഞ്ഞെന്നാണ് പോലിസിന് ലഭിച്ച മൊഴി. തെളിവെടുപ്പും ചോദ്യം ചെയ്യലും ഇന്നും തുടരും.കേസിന്റെ അന്വഷണത്തിനുപകരിക്കുന്ന ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന നിഗമനത്തിലാണ് സംഘം.
അന്വഷണ ഉദ്യോഗസ്ഥനായ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എം.ജെ. സോജന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി സഹോദരിമാരുടെ വീട്ടില്‍ എത്തിച്ചത്. പെണ്‍കുട്ടികളുടെ തറവാടു വീടായ കല്ലന്ചാടയിലെ തെളിവെടുപ്പിനു ശേഷമാണ് വാളയാര്സഹോദരിമാര് താമസിച്ചിരുന്ന അട്ടപ്പള്ളം ശെല്‍വപുരം വീട്ടിലെത്തിയത്. രണ്ടുവിഭാഗമായാണ് പ്രതികളെ എത്തിച്ചത്. നാട്ടുകാര്‍ സംഘടിച്ച് പോലീസുകാരെ തടയാനും ശ്രമിച്ചു.
പ്രതികളുടെ ക്രിമിനല്‍ പശ്ചാത്തലമുള്‍പ്പെടെയുള്ളവ പോലിസ് അന്വഷിച്ചു വരുന്നുണ്ട്. ഈ കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: