ചിറ്റൂര്‍ :കലോത്സവത്തില്‍ എംഇഎസ് കല്ലടിയില്‍ എംഎസ്സി ബോട്ടണി വിദ്യാര്‍ത്ഥിയാണ് ആര് അശ്വതി, സ്കൂള്‍ അദ്യാപകരായ രാജേന്ദ്രനാഥന്റെയും, ശ്യാമളയുടേയും മകളാണ് ,കേരള നൃത്തം, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി എന്നിവയില്‍ ഒന്നാം സ്ഥാനത്തെത്തിയത്, 2015ല്‍ നടന്ന ഇന്റര്‍സോണ്‍ കലോത്സവത്തില്‍ കേരള നൃത്തത്തിലും ഒന്നാം സ്ഥാനവും മോഹിനിയാട്ടത്തില്‍ രണ്ടാം സ്ഥാനവും നേടിയിരുന്നു, സ്കൂള്‍ കലോത്സവങ്ങളില്‍ സ്റ്റേറ്റ് ലെവലില്‍ പങ്കെടുത്തിട്ടുണ്ട് ചെറുപ്പം മുതലേ ക്ലാസിക്കല്‍ ഡാന്‍സില്‍ താല്‍പ്പര്യം ഉണ്ടായിരുന്നതിനാല്‍ അഞ്ചാം വയസു മുതല്‍ ഡാന്‍സ് അദ്യസിക്കാന് വിട്ടിരുന്നു പാലക്കാട് പുത്തൂര്‍ പ്രമോദ് ആണ് അശ്വതിയുടെ ഗുരു.
ചിറ്റൂര്‍: എ സോണ്‍ കലോത്സവ വേദിയായ ചിറ്റൂര്‍ ഗവണ്മെന്റ് കോളജ് കൂട്ടത്തല്ലിലാണ് അവസാനിപ്പിച്ചത്, കിരീടം നേടിയ വിക്ടോറിയ കോളജ് വിദ്യാര്‍ത്ഥികള്‍ ആഹ്ലാദ പ്രകടനമായി വരുന്ന വഴിയില്‍ നടത്തിപ്പുകാരായ ബാഡ്ജ് ധരിച്ചിട്ടുള്ള എസ് എഫ് ഐ വിദ്യാര്‍ത്ഥികള്‍ അക്രമിച്ചത് ഇരു കൂട്ടര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട.
് രണ്ടും മൂന്നും ദിവസങ്ങളായി മറ്റു കോളജ് വിദ്യാര്‍ത്ഥികളോട് സദാചാര ഗുണ്ടായിസമാണ് ചിറ്റൂര്‍ കോളജ് വിദ്യാര്‍ത്ഥികള്‍ പെരുമാറുന്നത് ഇരുകൂട്ടരും എസ് എഫ് ഐ സംഘടനയിലെ വിദ്യാര്‍ത്തികള്‍ ആണെങ്കിലും ചിറ്റൂര്‍ വിദ്യാര്‍ത്ഥികള്‍ ഏകാധിപത്യ രീതിയിലാണ് പെരുമാറുന്നതെന്നും വിക്ടോറിയ കോളജ് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.ചിറ്റൂര്‍ : എ സോണ്‍ കലോത്സവത്തില്‍ കീരിടം നേടിയ പാലക്കാട് വിക്ടോറിയ കോളേജ് ടീം. ആറ് ദിവസങ്ങളിലായി നീണ്ടു നിന്ന കലോത്സവത്തില്‍ പാലക്കാട് വിക്ടോറിയ കോളേജ് 291 പോയിന്റ് നേടികിരീടം സ്വന്തമാക്കി രണ്ടാംസ്ഥാനത്ത് എംഇഎസ് കല്ലടി 147 പോയിന്റുകള്‍ നേടി, 140 പോയിന്റുകള്‍ നേടി ഗവണ്മെന്റ് വിക്ടോറിയ കോളജ് ചിറ്റൂര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയത് അഞ്ച് വേദികളിലായി അറുപത് കോളേജുകളില്‍ നിന്നും അയ്യായിരത്തോളം പ്രതിഭകളാണ് തൊണ്ണൂറ്റി ഒന്ന് മത്സരങ്ങളിലായി വേദി പങ്കിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: